BREAKING NEWS

“ഇറാനിൽ നിന്ന് ഒരു ഗ്രാം സമ്പുഷ്ട യുറേനിയം പോലും നീക്കം ചെയ്യില്ല, വിശ്വാസം വളർത്താനുള്ള നടപടികൾ അമേരിക്ക സ്വീകരിക്കുന്നതുവരെ ചർച്ചകളൊന്നും ഉണ്ടാകില്ല”… അമേരിക്കയെ കുടിച്ച വെള്ളത്തിൽ പോലും വിശ്വാസിക്കാതെ ഇറാൻ, ചർച്ചകളിലേക്ക് കടന്നാൽ അമേരിക്ക വീണ്ടും ആക്രമണം നടത്താൻ സാധ്യതയുണ്ട്- റെസായി… പാക്കിസ്ഥാന്റെ മധ്യസ്ഥ നീക്കം പാളുന്നു

· · 1 min read
Share: Copied!

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കണമെന്ന് ഇറാന്റെ സുരക്ഷാ മേധാവി മൊഹ്‌സെൻ റെസായി. രാജ്യത്ത് സൂക്ഷിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന കരാറിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ടെഹ്‌റാനിലെത്തിയ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറുമായുള്ള കൂടിക്കാഴ്ചയിലാണ് റെസായി ഇറാന്റെ നിലപാട് ആവർത്തിച്ചത്.

“ഇറാനിൽ നിന്ന് ഒരു ഗ്രാം സമ്പുഷ്ട യുറേനിയം പോലും നീക്കം ചെയ്യില്ല. വിശ്വാസം വളർത്താനുള്ള നടപടികൾ അമേരിക്ക സ്വീകരിക്കുന്നതുവരെ ചർച്ചകളൊന്നും ഉണ്ടാകില്ല. ഇറാൻ മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും പൂർണ്ണമായി നിറവേറ്റിക്കൊണ്ടുവേണം ആ പ്രക്രിയ ആരംഭിക്കാൻ,” റെസായി ‘എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ ജനതയുടെ പ്രധാന സമ്പത്തും ദേശീയ സ്വത്തുമാണെന്ന് റെസായി വിശേഷിപ്പിച്ചു. രാജ്യത്തിന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട ഈ വസ്തു മറ്റൊരു രാജ്യത്തേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയാണ് റെസായിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.

അതുപോലെ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നതിന് മുമ്പ് വാഷിങ്ടൺ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അതിന്റെ തുടക്കമായി ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കണമെന്നും റെസായി ആവശ്യപ്പെട്ടു. അമേരിക്കയെ ഇറാൻ വിശ്വസിക്കുന്നില്ലെന്നും ചർച്ചകളിലേക്ക് കടന്നാൽ അമേരിക്ക വീണ്ടും ആക്രമണം നടത്തുമെന്ന ആശങ്ക രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമേരിക്കയുമായുള്ള വെടിനിർത്തൽ ചർച്ചകൾക്ക് ഇറാൻ നേരത്തെയും കർശനമായ ഉപാധികൾ മുന്നോട്ടുവെച്ചിരുന്നു. ഇറാന്റെ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിക്കുക, ഇറാന്റെ എണ്ണ കയറ്റുമതിക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും പിൻവലിക്കുക, സംഘർഷം നിലനിൽക്കുന്ന എല്ലാ മേഖലകളിലും ശത്രുത അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഈ നിബന്ധനകൾ അംഗീകരിച്ച ശേഷമേ സമാധാന ചർച്ചകൾക്ക് മുന്നോട്ടുപോകാനാകൂ എന്നാണ് ടെഹ്‌റാൻ ആവർത്തിക്കുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കുറയ്ക്കാനും ഇരുരാജ്യങ്ങളെയും സമാധാന കരാറിലേക്ക് എത്തിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇറാനിലെത്തി. ജൂൺ മുതൽ ഇത് അഞ്ചാം തവണയാണ് അദ്ദേഹം ഇറാൻ സന്ദർശിക്കുന്നത്. പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വിയും അദ്ദേഹത്തോടൊപ്പമുണ്ട്.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫുമായും മുനീർ കൂടിക്കാഴ്ച നടത്തി. ഇറാന്റെ ഔദ്യോഗിക ടെലിവിഷനാണ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാനെ പ്രതിനിധീകരിക്കുന്ന പ്രധാന നേതാക്കളിലൊരാളാണ് ഖാലിബാഫ്.

അമേരിക്കയുമായുള്ള വിശ്വാസം തകർന്നുവെന്ന റെസായിയുടെ നിലപാടിനോട് സമാനമായ പ്രതികരണമാണ് ഖാലിബാഫും നടത്തിയത്. ജൂണിൽ ഒപ്പുവെച്ച മുൻ വെടിനിർത്തൽ ധാരണ അമേരിക്ക ലംഘിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഇറാൻ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകളും വാഷിങ്ടൺ അംഗീകരിക്കണമെന്നും ഭീഷണികൾകൊണ്ട് ഇറാന്റെ തന്ത്രപരമായ തീരുമാനങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും ഖാലിബാഫ് വ്യക്തമാക്കി. വാർത്താ ഏജൻസിയായ പിടിഐയാണ് അദ്ദേഹത്തിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തത്.

ഇറാന്റെ നിബന്ധനകൾ അംഗീകരിക്കാതെ സമാധാന ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന സന്ദേശമാണ് ഇരുനേതാക്കളുടെയും പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. അതേസമയം, ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്ക വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നതും ചർച്ചകളുടെ ഭാവി നിർണയിക്കുന്ന പ്രധാന ഘടകമാണ്.

ഇതിനിടെ, ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യത അമേരിക്ക പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ സൈനിക നീക്കത്തിന് ഉത്തരവിട്ടാൽ അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബ് ഇറാനെതിരെ ഉപയോഗിക്കുന്ന കാര്യം വാഷിങ്ടൺ പരിഗണിക്കുന്നതായാണ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘മദർ ഓഫ് ഓൾ ബോംബ്സ്’ എന്നറിയപ്പെടുന്ന ഈ ബോംബിന്റെ ഉപയോഗസാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു സൈനിക നീക്കത്തിന് അന്തിമ തീരുമാനമെടുത്തതായി ഈ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നില്ല.

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളോടെയാണ് നിലവിലെ സംഘർഷം ആരംഭിച്ചത്. എട്ടുമാസമായി തുടരുന്ന യുദ്ധസമാന സാഹചര്യത്തിൽ മേഖലയുടെ സുരക്ഷയെക്കുറിച്ചും ആഗോള ഊർജവിതരണത്തെക്കുറിച്ചുമുള്ള ആശങ്കകൾ ശക്തമാണ്. സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജൂണിൽ അമേരിക്കയും ഇറാനും വെടിനിർത്തലിനുള്ള ചട്ടക്കൂടിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം, ഇറാന്റെ ആണവപദ്ധതി തുടങ്ങിയ നിർണായക വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ കാരണം ഒരു മാസത്തിനുള്ളിൽ തന്നെ ധാരണ തകരുകയായിരുന്നു.

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികൾക്കെതിരെ കൂടുതൽ ദൃശ്യങ്ങൾ, ഇവൻറ് ഡാറ്റാ റെക്കോഡറിൻറെ ശാസ്ത്രീയ പരിശോധനയിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാകുമെന്ന് പ്രോസിക്യൂഷൻ… അന്വേഷണ സംഘം കൊല്ലപ്പെട്ട കുട്ടികളുടെ വീടുകളിലെത്തി മൊഴിയെടുക്കും!! ഇനിയും 19 വയസുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിൻറെ വാദം മുഖവിലക്കെടുക്കാതെ കോടതി

 

BREAKING NEWS
ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു, പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, കെപി ഉദയഭാനുവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
21 Oct 2026
BREAKING NEWS
13കാരായ ഇരട്ടസഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി; കുട്ടികളുടെ കഴുത്തറുത്ത നിലയിൽ, ദേഹമാസകലം മുറിവുകൾ; തലയ്ക്ക് പരിക്ക്; അവിഹിത ബന്ധം ചോദ്യം ചെയ്തിന്റെ പകയിൽ അമ്മയും കാമുകനും മൂത്തമകനും കൊലപ്പെടുത്തിയതെന്ന് പോലീസ്, മൂവരും കസ്റ്റഡിയിൽ
21 Oct 2026
BREAKING NEWS
എസ്ബിഐയിൽ സൈബറാക്രമണം; 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്
21 Oct 2026
BREAKING NEWS
ടൈഗർ ഷ്രോഫിനെ വെ‌ടിവെക്കാനുള്ള തോക്ക് ട്രെയിൻ മാർ​ഗം എത്തിച്ചത് ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് യുവതികൾ!! തോക്ക് കൈമാറിയത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക്... യുവതികൾ ഉൾപ്പെടെ ആയുധങ്ങൾ എത്തിച്ച നാല് പേർകൂടി അറസ്റ്റിൽ, പിടിയിലായത് 19നും 23 നും ഇടയിൽ പ്രായമുള്ളവർ
21 Oct 2026