BREAKING NEWS

കോവളം സ്പാ കേസ്; ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് പ്രധാന കണ്ണിയെന്ന് പോലീസ്, നാല് ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

· · 1 min read
Share: Copied!

തിരുവനന്തപുരം: കോവളം സ്പാ കേസിൽ അറസ്റ്റിലായ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പോലീസ് നിഗമനം. നിരവധി സ്പാകളുടെ നടത്തിപ്പിൽ ഇയാൾക്ക് പങ്കാളിത്തമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹെൽത്ത് ഇൻസ്പെക്ടർ എന്ന നിലയിൽ ലഭിച്ച ബന്ധങ്ങൾ ഉപയോഗിച്ചാണ് അനുരൂപ് സ്പാ ബിസിനസിലേക്ക് കടന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

കോവളത്തെ ഡ്രീം സ്പാ ആരംഭിക്കാൻ നിഷാന്തിനെ പ്രേരിപ്പിച്ചത് അനുരൂപാണെന്നും സ്പാകളിലേക്ക് പുറത്തുനിന്ന് സ്ത്രീകളെ എത്തിക്കുന്നതിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നും അന്വേഷണ സംഘം കരുതുന്നു. അനുരൂപിന്റെ നാല് ബാങ്ക് അക്കൗണ്ടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിലൂടെ വലിയ തുകകൾ എത്തിയതായും വിവരമുണ്ട്. പണമിടപാടുകളുടെ ഉറവിടവും സാമ്പത്തിക ഇടപാടുകളിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

സ്പായിലെത്തിയ യുവതികളെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് ഇടപാടുകാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇടപാടുകാരുടെ വിവരങ്ങൾ സൈബർ സംഘത്തിന് കൈമാറി. ഗൂഗിൾ പേ ഇടപാടുകളുടെ വിവരങ്ങൾ, ഫോൺ നമ്പറുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയാണ് കൈമാറിയിട്ടുള്ളത്. രണ്ടാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നാണ് വിവരം.

ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിയുന്നവരെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കാനാണ് പോലീസിന്റെ നീക്കം. പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അതേസമയം, പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ മനുഷ്യക്കടത്ത് കുറ്റം ചുമത്തുന്നതും അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്.

സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, സ്ത്രീകളെ എത്തിച്ച രീതി, ഇടപാടുകാരുടെ പങ്ക് എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

BREAKING NEWS
ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു, പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, കെപി ഉദയഭാനുവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
21 Oct 2026
BREAKING NEWS
13കാരായ ഇരട്ടസഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി; കുട്ടികളുടെ കഴുത്തറുത്ത നിലയിൽ, ദേഹമാസകലം മുറിവുകൾ; തലയ്ക്ക് പരിക്ക്; അവിഹിത ബന്ധം ചോദ്യം ചെയ്തിന്റെ പകയിൽ അമ്മയും കാമുകനും മൂത്തമകനും കൊലപ്പെടുത്തിയതെന്ന് പോലീസ്, മൂവരും കസ്റ്റഡിയിൽ
21 Oct 2026
BREAKING NEWS
എസ്ബിഐയിൽ സൈബറാക്രമണം; 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്
21 Oct 2026
BREAKING NEWS
ടൈഗർ ഷ്രോഫിനെ വെ‌ടിവെക്കാനുള്ള തോക്ക് ട്രെയിൻ മാർ​ഗം എത്തിച്ചത് ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് യുവതികൾ!! തോക്ക് കൈമാറിയത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക്... യുവതികൾ ഉൾപ്പെടെ ആയുധങ്ങൾ എത്തിച്ച നാല് പേർകൂടി അറസ്റ്റിൽ, പിടിയിലായത് 19നും 23 നും ഇടയിൽ പ്രായമുള്ളവർ
21 Oct 2026