BREAKING NEWS

ചിലർ അമ്മയെ വിളിച്ച് കരച്ചിൽ, മറ്റു ചിലരാകട്ടെ കൊന്നാലും വായ തുറക്കൂലെന്ന ദൃഢനിശ്ചയത്തിൽ…അക്ഷര ദേവതയെ മനസിൽ ധ്യാനിച്ച് നാവിൽ‍ ഹരിശ്രീ കുറിച്ച് അരിയിൽ ആദ്യാക്ഷരമെഴുതി കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്… കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലടക്കം വൻ തിരക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇന്ന് വിജയദശമി. അറിവിന്റെ അക്ഷരമുറ്റത്ത് ഓടിക്കളിക്കാൻ കുരുന്നുകൾ എത്തിക്കഴിഞ്ഞു, വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകളുടെ വിദ്യാരംഭ ചടങ്ങുകൾ രാവിലെ തന്നെ ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യയുടെയും വാഗ്ദേവതയുടെയും അധിഷ്ഠാത്രിയായ മൂകാംബിക ദേവിയുടെ സന്നിധിയിലെത്തി തങ്ങളുടെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമായാണ് ഭക്തർ കാണുന്നത്. അതുപോലെ സംസ്ഥാനത്തിലെ വിവിധ ക്ഷേത്രങ്ങളിലും തുഞ്ചൻ പറമ്പിലുമെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

പുലർച്ചെ മുതൽതന്നെ ആയിരക്കണക്കിന് ഭക്തരാണ് കുരുന്നുകളുമായി ആദ്യാക്ഷരം കുറിക്കാനായി വിവിധ ക്ഷേത്രങ്ങളിലെത്തിച്ചേർന്നിട്ടുണ്ട്. ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി റെഗുലേറ്ററി കമ്മിറ്റിയും ക്ഷേത്ര ഭരണസമിതിയും വിപുലമായ സൗകര്യങ്ങളാണ് കൊല്ലൂരിൽ ഒരുക്കിയിരിക്കുന്നത്. സാധാരണമായി വിദ്യാരംഭ ചടങ്ങുകൾ നടക്കാറുള്ള സരസ്വതി മണ്ഡപത്തിനു പകരം വിജയദശമി ദിനത്തിലെ വലിയ ഭക്തജനത്തിരക്ക് പരിഗണിച്ച് ഇത്തവണ മഹാചണ്ഡികായാഗം നടക്കുന്ന വിശുദ്ധമായ യാഗശാലയിലാണ് പ്രധാന ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്. യാഗശാലയ്ക്ക് അകത്തും പുറത്തുമായി നിരന്നിരിക്കുന്ന ആചാര്യന്മാരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്.

വർഷത്തിൽ ഏതു ദിവസവും വിദ്യാരംഭം നടത്താവുന്ന പ്രശസ്തമായ വടക്കൻ പറവൂർ മൂകാംബികാ ക്ഷേത്രത്തിലും വിദ്യാരംഭത്തിന് തുടക്കമായി. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചരയോടെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. ഇതുകൂടാതെ കോട്ടയം പനച്ചിക്കാട് ക്ഷേത്രം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, എന്നിവിടങ്ങളിലും വിദ്യാരംഭത്തിന് ആളുകൾ എത്തിച്ചേർന്നിട്ടുണ്ട്.

BREAKING NEWS
13കാരായ ഇരട്ടസഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി; കുട്ടികളുടെ കഴുത്തറുത്ത നിലയിൽ, ദേഹമാസകലം മുറിവുകൾ; തലയ്ക്ക് പരിക്ക്; അവിഹിത ബന്ധം ചോദ്യം ചെയ്തിന്റെ പകയിൽ അമ്മയും കാമുകനും മൂത്തമകനും കൊലപ്പെടുത്തിയതെന്ന് പോലീസ്, മൂവരും കസ്റ്റഡിയിൽ
21 Oct 2026
BREAKING NEWS
എസ്ബിഐയിൽ സൈബറാക്രമണം; 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്
21 Oct 2026
BREAKING NEWS
ടൈഗർ ഷ്രോഫിനെ വെ‌ടിവെക്കാനുള്ള തോക്ക് ട്രെയിൻ മാർ​ഗം എത്തിച്ചത് ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് യുവതികൾ!! തോക്ക് കൈമാറിയത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക്... യുവതികൾ ഉൾപ്പെടെ ആയുധങ്ങൾ എത്തിച്ച നാല് പേർകൂടി അറസ്റ്റിൽ, പിടിയിലായത് 19നും 23 നും ഇടയിൽ പ്രായമുള്ളവർ
21 Oct 2026
BREAKING NEWS
സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിൽ ഇടിച്ചുകയറി, സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
21 Oct 2026