BREAKING NEWS

കവർച്ചാക്കേസിൽ ജാമ്യത്തിലിറങ്ങി, പിന്നാലെ അൻവർ സാദത്ത് എംഎൽഎയ്ക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി; പ്രതിക്കെതിരെ കേസ്

· · 1 min read
Share: Copied!

കൊച്ചി: അൻവർ സാദത്ത് എംഎൽഎയെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ കവർച്ചാക്കേസ് പ്രതിക്കെതിരെ പോലീസ് കേസെടുത്തു. ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോയ യാത്രക്കാരനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ മേയ്ക്കാട് സ്വദേശി ജോബിക്കെതിരെയാണ് സൈബർ പോലീസ് നടപടി സ്വീകരിച്ചത്.

കവർച്ചാക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ജോബി ഫേസ്ബുക്കിലൂടെ എംഎൽഎയ്ക്കെതിരെ ഭീഷണി മുഴക്കിയത്. എംഎൽഎയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കവർച്ചാക്കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് അൻവർ സാദത്ത് മാധ്യമങ്ങളോട് പ്രതികരിച്ചതാണ് ജോബിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.

BREAKING NEWS
13കാരായ ഇരട്ടസഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി; കുട്ടികളുടെ കഴുത്തറുത്ത നിലയിൽ, ദേഹമാസകലം മുറിവുകൾ; തലയ്ക്ക് പരിക്ക്; അവിഹിത ബന്ധം ചോദ്യം ചെയ്തിന്റെ പകയിൽ അമ്മയും കാമുകനും മൂത്തമകനും കൊലപ്പെടുത്തിയതെന്ന് പോലീസ്, മൂവരും കസ്റ്റഡിയിൽ
21 Oct 2026
BREAKING NEWS
എസ്ബിഐയിൽ സൈബറാക്രമണം; 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്
21 Oct 2026
BREAKING NEWS
ടൈഗർ ഷ്രോഫിനെ വെ‌ടിവെക്കാനുള്ള തോക്ക് ട്രെയിൻ മാർ​ഗം എത്തിച്ചത് ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് യുവതികൾ!! തോക്ക് കൈമാറിയത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക്... യുവതികൾ ഉൾപ്പെടെ ആയുധങ്ങൾ എത്തിച്ച നാല് പേർകൂടി അറസ്റ്റിൽ, പിടിയിലായത് 19നും 23 നും ഇടയിൽ പ്രായമുള്ളവർ
21 Oct 2026
BREAKING NEWS
സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിൽ ഇടിച്ചുകയറി, സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
21 Oct 2026