BREAKING NEWS

‘വാന്മതി’ ഗാനത്തിൽ പകർപ്പവകാശ ലംഘനമെന്ന് ആരോപണം; ചിന്മയിക്കും സംഗീത സംവിധായകനും കൗശികി ചക്രവർത്തിയുടെ വക്കീൽ നോട്ടീസ്

· · 1 min read
Share: Copied!

ചെന്നൈ: തമിഴ് ഗാനമായ ‘വാന്മതി’യിലെ സംഗീതഭാഗങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന ആരോപണത്തിൽ ഗായിക ചിന്മയി ശ്രീപദയ്ക്കും സംഗീത സംവിധായകൻ ഷബീർ സുൽത്താനും വക്കീൽ നോട്ടീസ് അയച്ച് പ്രമുഖ ഗായിക കൗശികി ചക്രവർത്തി. 2015ൽ ദർബാർ ഫെസ്റ്റിവലിൽ താൻ ആലപിച്ച സംഗീതഭാഗങ്ങൾ അനുമതിയോ അംഗീകാരമോ നൽകാതെ ഗാനത്തിൽ ഉൾപ്പെടുത്തിയെന്നാണ് കൗശികിയുടെ ആരോപണം. അതേസമയം, ഗാനത്തിൽ പകർപ്പവകാശ ലംഘനമുണ്ടെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ചിന്മയി പ്രതികരിച്ചു.

2015ൽ ദർബാർ ഫെസ്റ്റിവലിൽ അവതരിപ്പിച്ച സംഗീതഭാഗങ്ങൾ ‘വാന്മതി’യിൽ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കൗശികി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. നിയമനടപടികളിലേക്ക് കടക്കുന്നതിന് മുൻപ് വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വക്കീൽ നോട്ടീസ് അയച്ചതെന്ന് അവർ വ്യക്തമാക്കി.

ആരോപണത്തിന് പിന്നാലെ സംഗീത സംവിധായകൻ ഷബീർ സുൽത്താൻ തന്റെ സമൂഹമാധ്യമ പേജുകളിൽനിന്ന് ഗാനം പിൻവലിച്ചിട്ടുണ്ട്. കൗശികിയുടെ വക്കീൽ നോട്ടീസ് ലഭിച്ചതായി ചിന്മയിയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സ്ഥിരീകരിച്ചു.

റെക്കോർഡിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഗാനത്തിലെ തന്റെ ഭാഗങ്ങൾ ആലപിക്കുക മാത്രമാണ് ചെയ്തതെന്നും നോട്ടീസും ഇൻസ്റ്റഗ്രാം റീലും പുറത്തുവരുന്നതുവരെ ഗാനത്തിൽ ആരോപിക്കപ്പെടുന്ന പകർപ്പവകാശ ലംഘനത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ചിന്മയി വ്യക്തമാക്കി. വിഷയത്തിൽ ഷബീർ സുൽത്താൻ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

BREAKING NEWS
‘വെറുപ്പ് നമ്മുടെ ഉള്ളിലേക്ക് കടക്കരുത്’; പ്രവർത്തകരോട് ആഘോഷവേളയിൽ കുടുംബത്തോടൊപ്പം കഴിയാൻ അഭീജിത് ദീപ്‌കെ; സമരത്തിന് ഇടവേള
20 Oct 2026
BREAKING NEWS
ദിവസവും പീഡിപ്പിച്ചത് 15 പേർ വരെ; വഴങ്ങിയില്ലെങ്കിൽ പൊള്ളലേൽപ്പിക്കും; പുറത്ത് കാവൽ നിൽക്കാൻ ആൾ; തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധ; കോവളത്തെ സ്പായിൽ എത്തിയവരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിവരുന്നു; തിരിച്ചറിയൽ പരേഡ് നടത്തും
20 Oct 2026
BREAKING NEWS
‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിം​ഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി
20 Oct 2026
BREAKING NEWS
’വിമർശിക്കുന്നവരെല്ലാം കെ.സി. പക്ഷമാണെന്നോ അല്ലെങ്കിൽ ചെറുപ്പത്തിന്റെ ആവേശമാണെന്നോ പറഞ്ഞാൽ മതി’; യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ റീൽ; പോസ്റ്റ് ചെയ്ത് 17 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമായി; പിന്നിൽ ഔദ്യോഗിക ഇടപെടലെന്ന് ആരോപണം, മെറ്റയ്ക്ക് പരാതി
20 Oct 2026