BREAKING NEWS

‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിം​ഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി

· · 1 min read
Share: Copied!

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിന്റെ വാഹനത്തിന് നേരെ വെടിവെപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ഹൃതിക് കുമാർ എന്ന റോഷൻ, പൊലീസ് പിടിയിലാകാതിരിക്കാൻ മുൻകൂട്ടി ആസൂത്രണം നടത്തിയിരുന്നതായി റിപ്പോർട്ട്. തിരിച്ചറിയപ്പെടാതിരിക്കാൻ മുടി വെട്ടി രൂപമാറ്റം വരുത്തിയ ഇയാൾ ഒളിവിൽ കഴിയുന്നതിനായി വാടകവീടുകൾ മാറിമാറി താമസിച്ചിരുന്നതായാണ് വിവരം.

ബിഹാറിലെ ബെഗുസരായി സ്വദേശിയായ ഹൃതിക്, ആക്രമണത്തിന് ഏകദേശം രണ്ടു മാസം മുൻപ് നീളമുള്ള മുടി വെട്ടി മൊട്ടയടിച്ച് രൂപംമാറ്റം വരുത്തിയെന്നാണ് പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ. ആക്രമണത്തിനായി റിക്രൂട്ട് ചെയ്യപ്പെട്ടതിനു ശേഷമാണ് ഇയാൾ താമസസ്ഥലങ്ങൾ ഇടയ്ക്കിടെ മാറ്റാൻ തുടങ്ങിയതെന്നും റിപ്പോർട്ടിലുണ്ട്. ആക്രമണം നടത്തിയ സമയത്ത് മുടി വീണ്ടും വളർന്നുതുടങ്ങിയിരുന്നു.

അറസ്റ്റിലായ ശേഷം ഇയാൾ പൊലീസിന് നൽകിയ വിലാസം മാസങ്ങൾക്കു മുൻപ് ഒഴിഞ്ഞുപോയ പഴയ വാടകവീടിന്റേതായിരുന്നുവെന്നാണ് വിവരം. ഏകദേശം നാലു വർഷം മുൻപ് മുംബൈയിലെത്തിയ ഇയാൾ റാപ്പിഡോ ഡ്രൈവറായും ഡെലിവറി തൊഴിലാളിയായും ജോലി ചെയ്തുവരികയായിരുന്നു. അധികം സംസാരിക്കാത്ത ഇയാളെ സാധാരണ ഡെലിവറി തൊഴിലാളിയായാണ് കണ്ടിരുന്നതെന്നും ആക്രമണക്കേസിൽ പ്രതിയായെന്നറിഞ്ഞപ്പോൾ ഞെട്ടിയെന്നും അയൽവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച വൈകുന്നേരമാണ് ടൈഗർ ഷ്‌റോഫിന്റെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്. കേസിൽ ഹൃതിക് കുമാറിനെ കൂടാതെ ഹരിയാണയിലെ സോണിപ്പട്ട് സ്വദേശിയായ റെഹാൻ (18), ഹരിയാണ സ്വദേശിയായ ഫൂൽ സിങ് (18) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

BREAKING NEWS
‘വാന്മതി’ ഗാനത്തിൽ പകർപ്പവകാശ ലംഘനമെന്ന് ആരോപണം; ചിന്മയിക്കും സംഗീത സംവിധായകനും കൗശികി ചക്രവർത്തിയുടെ വക്കീൽ നോട്ടീസ്
20 Oct 2026
BREAKING NEWS
ദിവസവും പീഡിപ്പിച്ചത് 15 പേർ വരെ; വഴങ്ങിയില്ലെങ്കിൽ പൊള്ളലേൽപ്പിക്കും; പുറത്ത് കാവൽ നിൽക്കാൻ ആൾ; തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധ; കോവളത്തെ സ്പായിൽ എത്തിയവരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിവരുന്നു; തിരിച്ചറിയൽ പരേഡ് നടത്തും
20 Oct 2026
BREAKING NEWS
’വിമർശിക്കുന്നവരെല്ലാം കെ.സി. പക്ഷമാണെന്നോ അല്ലെങ്കിൽ ചെറുപ്പത്തിന്റെ ആവേശമാണെന്നോ പറഞ്ഞാൽ മതി’; യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ റീൽ; പോസ്റ്റ് ചെയ്ത് 17 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമായി; പിന്നിൽ ഔദ്യോഗിക ഇടപെടലെന്ന് ആരോപണം, മെറ്റയ്ക്ക് പരാതി
20 Oct 2026
BREAKING NEWS
ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെയൊക്കെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ? അതിന് എന്തൊക്കെയാ പറഞ്ഞത്... എന്നിട്ട് പാവം ​ഗൺമാൻ കേസിൽ പ്രതിയായി!! ഇതൊക്കെ രാഷ്ട്രീയമായി ബന്ധമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്നു മന്ത്രിയായാലുള്ള കുഴപ്പങ്ങളാണ്- കെ. മുരളീധരൻ
20 Oct 2026