തിരുവനന്തപുരം: കടക്കാവൂരിൽ കൊലക്കേസ് പ്രതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടക്കാവൂർ സ്വദേശി ബിജുകുമാറിനെയാണ് കണ്ണങ്കരയിലെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ബിജുകുമാറിന്റെ മരണം കൊലപാതകമാണോയെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ബിജുകുമാറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾക്കായി തെരച്ചിൽ തുടരുകയാണ്.
ബിജുകുമാറിന്റേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമാകാൻ പൊലീസ് അന്വേഷണം തുടരുകയാണ്.