BREAKING NEWS

വിഎസിന്റെ മകൻ കേസിൽപെട്ടപ്പോൾ പാർട്ടി പ്രതിരോധം തീർത്തിരുന്നില്ല, കോടിയേരിയുടെ മകൻ കേസിൽപ്പെട്ട് ജയിലിൽ കിടന്നപ്പോൾ പോലും പാർട്ടി അതിൽ ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ് തള്ളി എന്നാൽ പിണറായിയുടെ മകളുടെ കാര്യം വരുമ്പോൾ പാർട്ടി ന്യായീകരിക്കുന്നതെന്തിന്? ചോദ്യമുന്നയിച്ച് പാനൂരിൽ നിന്നുള്ള പ്രതിനിധി, മറുപടിയുമായി പിറണായി

· · 1 min read
Share: Copied!

കണ്ണൂർ: സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ ടി. വീണയ്ക്കുമെതിരേ പ്രതിനിധികളിൽനിന്ന് രൂക്ഷവിമർശനം. ചോദ്യങ്ങളെയെല്ലാം പ്രതിരോധിച്ച് പിണറായിയും. മകൾ വീണയെയും അവരുടെ കമ്പനിയെയും ന്യായീകരിക്കാൻ പാർട്ടിയുടെയും സംഘടനയുടെയും ഊർജവും സമയവും ചെലവഴിക്കുന്നത് തെറ്റാണെന്നും ഇത് പാർട്ടിയുടെ പതനത്തിന് കളമൊരുക്കുകയാണെന്നും യോ​ഗത്തിൽ പ്രതിനിധികളുടെ ഭാ​ഗത്തുനിന്ന് വിമർശനമുയർന്നു.

അതേസമയം പാനൂരിൽനിന്നുള്ള പ്രതിനിധിയാണ് പിണറായിയുടെ സമീപകാല നിലപാടുകളെയും എക്‌സാലോജിക്-സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ചത്. മുൻപ് വിഎസ് അച്യുതാനന്ദന്റെ മകൻ അരുൺകുമാർ കേസിൽ പെട്ടപ്പോൾ പാർട്ടി പ്രതിരോധം തീർത്തിരുന്നില്ലെന്നും വി.എസ്. മകനെ ന്യായീകരിച്ചിരുന്നില്ലെന്നും യോഗത്തിൽ പ്രതിനിധി ഓർമിപ്പിച്ചു. അതുപോലെ അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ കേസിൽപ്പെട്ട് ജയിലിൽ കിടന്നപ്പോൾ പോലും പാർട്ടി അതിൽ ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ് തള്ളുകയാണുണ്ടായത്. എന്നാൽ പിണറായിയുടെ മകളുടെ കാര്യംവരുമ്പോൾ പാർട്ടി ന്യായീകരിക്കുകയാണെന്നും വിമർശിച്ചു.

ഇതിനു തന്റെ മറുപടി പ്രസംഗത്തിൽ പിണറായി ഇതിന് വിശദമായി മറുപടി നൽകിയെന്നാണ് വിവരം. പ്രസംഗത്തിൽ ഈ വിമർശനങ്ങൾക്ക് മറുപടി നൽകാനാണ് പിണറായി കൂടുതൽ സമയം ചെലവഴിച്ചത്. ലാവ്‌ലിൻ മുതൽ പുതിയ വിജിലൻസ് കേസ് വരെയുള്ള സ്വന്തം അനുഭവങ്ങൾ അക്കമിട്ട് നിരത്തിയ പിണറായി തനിക്കെതിരായ കേസുകളെയും നിലപാടുകളെയും അദ്ദേഹം ന്യായീകരിച്ചു. ഇതാണ് തന്റെ അസന്ദിഗ്ധമായ നിലപാടെന്നും പ്രതിനിധികളോട് പ്രഖ്യാപിച്ചു.

കൊലപാതകം? തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകൾ; മൃത​ദേഹം വയലിൽ; കടക്കാവൂരിൽ കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

BREAKING NEWS
ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെയൊക്കെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ? അതിന് എന്തൊക്കെയാ പറഞ്ഞത്... എന്നിട്ട് പാവം ​ഗൺമാൻ കേസിൽ പ്രതിയായി!! ഇതൊക്കെ രാഷ്ട്രീയമായി ബന്ധമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്നു മന്ത്രിയായാലുള്ള കുഴപ്പങ്ങളാണ്- കെ. മുരളീധരൻ
20 Oct 2026
BREAKING NEWS
നഴ്സിനെ കൊലപ്പെടുത്തി നാലുപവന്റെ താലിമാല കവർന്നു; സഹപ്രവർത്തകൻ അറസ്റ്റിൽ, തമിഴ്നാട്ടിൽ രാഷ്ട്രീയവിവാദം; 'ക്രമസമാധാനനില തകർന്നു', വിജയ്‍യെ കുറ്റപ്പെടുത്തി ഡിഎംകെ
20 Oct 2026
BREAKING NEWS
നാടോടി സ്ത്രീകൾ തമ്മിലുണ്ടായ വഴക്കിനിടെ പുറത്തുവന്നത് കുഴിച്ചുമൂടിയ സ്വന്തം മകന്റെ കൊലപാതകം!! മൂന്നു വർഷം മുൻപ് മൂന്നുവയസുകാരനെ കൊന്ന് ചതുപ്പിൽ കുഴിച്ചിട്ടു, ലൈം​ഗിക ബന്ധത്തിനിടെ കുട്ടി കരഞ്ഞതോടെ കലി കയറിയ ആൺസുഹൃത്ത് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു, തന്റെ സഹായത്തോടെ കുഴിച്ചിട്ടു- അമ്മയുടെ മൊഴി
20 Oct 2026
BREAKING NEWS
കൊലപാതകം? തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകൾ; മൃത​ദേഹം വയലിൽ; കടക്കാവൂരിൽ കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
20 Oct 2026