BREAKING NEWS

കുപ്രസിദ്ധ മോഷ്ടാവ് ‘ഭണ്ഡാരം സജീഷ്’ പിടിയിൽ; മോഷണം നടത്തിയത് നൂറോളം ക്ഷേത്രങ്ങളിൽ, സബ് ട്രഷറിയും കുത്തിത്തുറന്നു മൈസൂരിലേക്ക് കടന്ന പ്രതിയെ പിന്തുടർന്ന് അറസ്റ്റ്

· · 1 min read
Share: Copied!

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന് മോഷണം നടത്തിയെന്നുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മലപ്പുറം എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് (44) എന്ന ‘ഭണ്ഡാരം സജീഷിനെയാണ്’ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും എലത്തൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം പുലർച്ചെ കുണ്ടൂപ്പറമ്പ് കൊറ്റിയാടത്ത് ഭഗവതി ക്ഷേത്രത്തിലും അങ്കക്കളരി ഭഗവതി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഈ മാസം 12ന് പൂളാടിക്കുന്ന് കല്ലിടുക്കിൽ ഭഗവതി ക്ഷേത്രം, മാട്ടുപ്പിലാവിൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നടന്ന കവർച്ചയുമായി ഈ മോഷണങ്ങൾക്ക് ബന്ധമുണ്ടെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് പൊലീസിന് വ്യക്തമായി. ശാസ്ത്രീയ തെളിവുകളും പരിശോധിച്ച് മോഷണത്തിന് പിന്നിൽ സജീഷാണെന്ന് അന്വേഷണസംഘം ഉറപ്പിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി മൈസൂരിലേക്ക് കടന്നതായി കണ്ടെത്തി. വിവരം വയനാട് പൊലീസിന് കൈമാറിയതിനു പിന്നാലെ പ്രതിയെ പിന്തുടർന്ന ക്രൈം സ്‌ക്വാഡ് അംഗങ്ങൾ ഇയാളെ കണ്ടെത്തി തടഞ്ഞുവെച്ച് അറസ്റ്റ് രേഖപ്പെടുത്തി.

തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, പേരാമംഗലം, എരുമപ്പെട്ടി, വടക്കേക്കാട്, പാലക്കാട് ജില്ലയിലെ തൃത്താല, ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, തേഞ്ഞിപ്പാലം, തിരൂരങ്ങാടി, പൊന്നാനി, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, മെഡിക്കൽ കോളേജ്, നല്ലളം, ചേവായൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ സജീഷിനെതിരെ നിരവധി കേസുകളുണ്ട്. ബൈക്ക് മോഷണം, ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്നുള്ള മോഷണം, പാലക്കാട് ജില്ലയിലെ കൂറ്റനാട് സബ് ട്രഷറി കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ചത്, വീട് കുത്തിത്തുറന്ന് സ്വർണമാല മോഷ്ടിച്ചത് തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.

എലത്തൂർ ഇൻസ്‌പെക്ടർ ജിതേഷ്, സബ് ഇൻസ്‌പെക്ടർ നിമിൻ കെ. ദിവാകരൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പത്മരാജൻ, സൈബർ സെല്ലിലെ സിവിൽ പൊലീസ് ഓഫീസർ ദിവ്യ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്ദുറഹ്മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻവീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, രാഗേഷ് ചൈതന്യം, ജിനേഷ് ചൂലൂർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

“നുണകൾ പ്രചരിപ്പിച്ച് ഞാൻ മടുത്തു, കുറച്ചുദിവസം വിയറ്റ്‌നാമിൽ ചുറ്റിക്കറങ്ങട്ടെ, ഇതൊക്കെ ആരാണ് അറിയാൻ പോകുന്നത്..വോട്ടുമോഷണം മറ, രാഹുൽ മടിയൻ… രാഹുൽ ​ഗാന്ധി വീണ്ടും വിദേശയാത്ര പോയെന്ന് പരിഹസിച്ച് ബിജെപി, പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ വിദേശയാത്ര നടത്തരുതെന്നൊരു പാരമ്പര്യം രാജ്യത്തുണ്ടായിരുന്നു, മോദി അതു ലംഘിച്ചു, എന്തേയന്ന് ഈ ചോദ്യം ചോദിക്കാതിരുന്നത്?- കോൺ​ഗ്രസ്

BREAKING NEWS
നാടോടി സ്ത്രീകൾ തമ്മിലുണ്ടായ വഴക്കിനിടെ പുറത്തുവന്നത് കുഴിച്ചുമൂടിയ സ്വന്തം മകന്റെ കൊലപാതകം!! മൂന്നു വർഷം മുൻപ് മൂന്നുവയസുകാരനെ കൊന്ന് ചതുപ്പിൽ കുഴിച്ചിട്ടു, ലൈം​ഗിക ബന്ധത്തിനിടെ കുട്ടി കരഞ്ഞതോടെ കലി കയറിയ ആൺസുഹൃത്ത് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു, തന്റെ സഹായത്തോടെ കുഴിച്ചിട്ടു- അമ്മയുടെ മൊഴി
20 Oct 2026
BREAKING NEWS
വിഎസിന്റെ മകൻ കേസിൽപെട്ടപ്പോൾ പാർട്ടി പ്രതിരോധം തീർത്തിരുന്നില്ല, കോടിയേരിയുടെ മകൻ കേസിൽപ്പെട്ട് ജയിലിൽ കിടന്നപ്പോൾ പോലും പാർട്ടി അതിൽ ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ് തള്ളി എന്നാൽ പിണറായിയുടെ മകളുടെ കാര്യം വരുമ്പോൾ പാർട്ടി ന്യായീകരിക്കുന്നതെന്തിന്? ചോദ്യമുന്നയിച്ച് പാനൂരിൽ നിന്നുള്ള പ്രതിനിധി, മറുപ...
20 Oct 2026
BREAKING NEWS
കൊലപാതകം? തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകൾ; മൃത​ദേഹം വയലിൽ; കടക്കാവൂരിൽ കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
20 Oct 2026
BREAKING NEWS
കിം ജോങ് ഉൻ കോമയിലെന്നും മരിച്ചെന്നും പ്രചാരണം; അഭ്യൂഹങ്ങൾക്കിടെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ വാർത്ത:
20 Oct 2026