BREAKING NEWS

വേറിട്ട പ്രമേയം, അമ്പരപ്പിക്കുന്ന കഥാപാത്രങ്ങൾ! ‘സിദ്ധു’വിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്; പുതുമുഖ ബാലതാരം ആദി കേശവ പ്രധാന കഥാപാത്രം

· · 1 min read
Share: Copied!

പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ആകാംക്ഷയും ആശങ്കയും നിറച്ച് ത്രസിപ്പിക്കുന്ന”സിദ്ധു” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സമകാലിക സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ കോർത്തിണക്കി, ഒരു സ്കൂൾ വിദ്യാർത്ഥിയായ “സിദ്ധു”വിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ചിന്തിപ്പിക്കുന്ന സംഭവവികാസങ്ങളും ഒത്തുചേരുന്ന ഈ ചിത്രത്തിൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിൽ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടാതെ, ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയുടെ വേഷത്തിൽ തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫർ ഇടുക്കി, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാൻ, ഷൈൻ അനിരുദ്ധൻ, നഗരൂർ ഷാ, തമ്പാനൂർ ഷെരീഫ്, ഡോക്ടർ രജിത്കുമാർ, ദീപക്, ട്വിങ്കിൾ, സനൽ, ഗിരീഷ് ചന്ദ്രബാബു, സജീബ്, രാജകുമാരി, ജീവൻ ആനന്ദ്, കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണൻ, ബിനീഷ് എരമല്ലൂർ, മനോജ് സി ബി, രാജീവ് ശങ്കർ, ഷാജഹാൻ പൊന്മുടി, ഗിൽബർട്ട്, ദിനേശ്കുമാർ, ചന്ദ്രകുമാർ, മൻജിത്, സതീഷ്, സുധീരൻ, ഹാഷിം, ലോറൻസ്, ബാബുക്കുട്ടൻ, പ്രസാദ് നിലമേൽ, സ്റ്റാലിൻ,ജേക്കബ് സാം, ജിൻസി ചിന്നപ്പൻ, ശ്വേത വിനോദ്, കാർത്തിക, ഹിമബിന്ദു, ജയ ശരത്, നീതു, സിന്ധു വിച്ചൂകുമാർ, വിബില, രഞ്ജിനി, ഷൈല, റാണി, സിമി കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

അബിൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അബിൻ, റീന പട്ടം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിറിയക് ആലഞ്ചേരി (ആലഞ്ചേരി സിനിമാസ്). സനന്ദ് സതീശൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്, ഡി ശിവപ്രസാദ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റിംഗ് – അനൂപ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ – ജയൻ മാസ്സ്, മേക്കപ്പ് – അനിൽ നേമം, വസ്ത്രാലങ്കാരം – ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഷാജൻ കല്ലായി, ബി ജി എം – എമിൽ മുഹമ്മദ്, സ്റ്റിൽസ്- ആദിത്യ എ, ഡിസൈൻ-മനു ഡാവിഞ്ചി, ജെറിൻ മെഡ്ബൗട്ട് & ബി സൊല്യൂഷൻസ്. പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.

BREAKING NEWS
’ലോറൻസ് ബിഷ്‌ണോയിയോട് മാപ്പുപറയണം’; സൽമാൻ ഖാന് ഭീഷണിയുമായി ശബ്ദസന്ദേശം, ടൈഗർ ഷ്‌റോഫ് വെടിവെപ്പ് കേസിൽ 15 പോലീസ് സംഘങ്ങൾ രൂപീകരിച്ചെന്ന് മുഖ്യമന്ത്രി ഫഡ്‌നവിസ്; നടന്റെ വീടിന് മുന്നിൽ മുന്നിൽ പൂക്കളുമായി ആരാധകർ
20 Oct 2026
BREAKING NEWS
മകന്റെ മരണത്തിന് പിന്നാലെ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് പ്രാഥമിക നി​ഗമനം
20 Oct 2026
BREAKING NEWS
’നേതാക്കളുടെ വീഴ്ചയിൽ അനുഭവിക്കുന്നത് പാർട്ടി ഒന്നടങ്കം’; സിപിഎം കണ്ണൂർ ജില്ല വിശാല കമ്മിറ്റിയിൽ വിമർശനം; അകന്നുപോയ ന്യൂനപക്ഷവിഭാഗങ്ങളെ തിരികെയെത്തിക്കാൻ പദ്ധതി; ’പി.പി. ദിവ്യ പാർട്ടിയുടെ ഭാഗം, അവരുടെ കാര്യം അടഞ്ഞ അധ്യായമല്ല’ കെ. കെ രാ​ഗേഷ്
20 Oct 2026
BREAKING NEWS
കെഎസ് യു പ്രവർത്തകർ ആക്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല, അന്നു മൊഴി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ട്- ആദ്യ മൊഴി മാറ്റിപ്പറഞ്ഞ് മുൻമന്ത്രിയുടെ ​ഗൺമാൻ!! വെട്ടിലായി വീണ, അഭിലാഷിനും കുരുക്കുവീഴും... ആദ്യം വ്യാജമൊഴി നൽകി, പിന്നീട് മൊഴി തിരുത്തി, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ​ഗൺമാനെതിരെ നടപടിയെടുക്കാൻ എ...
20 Oct 2026