BREAKING NEWS

കെഎസ് യു പ്രവർത്തകർ ആക്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല, അന്നു മൊഴി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ട്- ആദ്യ മൊഴി മാറ്റിപ്പറഞ്ഞ് മുൻമന്ത്രിയുടെ ​ഗൺമാൻ!! വെട്ടിലായി വീണ, അഭിലാഷിനും കുരുക്കുവീഴും… ആദ്യം വ്യാജമൊഴി നൽകി, പിന്നീട് മൊഴി തിരുത്തി, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ​ഗൺമാനെതിരെ നടപടിയെടുക്കാൻ എസ്ഐടി

· · 1 min read
Share: Copied!

കണ്ണൂർ: വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിനെ വെട്ടിലാക്കി ഗൺമാൻ മൊഴി മാറ്റി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് കെഎസ് യു പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് മൊഴി നൽകിയത് വീണാ ജോർജ് ആവശ്യപ്പെട്ടിട്ടാണെന്ന് ഇപ്പോൾ ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) പുതിയ മൊഴിയിൽ പറയുന്നത്. വീണാ ജോർജിനെ കെഎസ് യു പ്രവർത്തകർ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും ഗൺമാൻ പുതിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെഎസ് യു പ്രവർത്തകരായ എം.സി. അതുൽ, വി.വി. അക്ഷയ് എന്നിവരുൾപ്പെടെ നാലുപേർ തങ്ങളെ ആയുധങ്ങളുമായി വന്ന് ആക്രമിച്ചെന്നായിരുന്നു ഗൺമാൻ അഭിലാഷിന്റെ ആദ്യത്തെ മൊഴി. എന്നാൽ വീണാ ജോർജ് ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ അങ്ങനെ മൊഴി നൽകിയതെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുതിയ മൊഴി നൽകിയതോടെ തന്നെ വധിക്കാൻ ശ്രമിച്ചെന്ന വീണയുടെ തകരുകയും ഗൺമാൻതന്നെ നിയമപരമായ കുരുക്കിലാകുകയും ചെയ്തിട്ടുണ്ട്. ആദ്യം വ്യാജമൊഴി നൽകിയതിനും പിന്നീട് മൊഴി തിരുത്തി പറഞ്ഞതിനും ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അഭിലാഷിനെതിരെ നടപടിയെടുക്കാൻ എസ്ഐടി ഒരുങ്ങുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം വീണാ ജോർജിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, തന്നെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും ആക്രമണശ്രമം തെളിയിക്കാൻ പര്യാപ്തമല്ല. മാത്രമല്ല, കെഎസ് യു പ്രവർത്തകരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങളിൽനിന്നും മറ്റും നേരത്തെ വ്യക്തമാവുകയും ചെയ്തിരുന്നു.

2026 ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരേ കെഎസ് യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. പ്രവർത്തകരായ എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവർക്കെതിരേയാണ് വധശ്രമം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. മന്ത്രിക്ക് പ്രതിഷേധത്തിനിടയിൽ പരുക്കേറ്റതിനെ തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് റെയിൽവേ പോലീസ് ആദ്യം കേസെടുത്തത്. കൂടാതെ കണ്ണൂർ സബ് ജയിലിൽ 16 ദിവസത്തെ റിമാൻഡിന് ശേഷമാണ് കെഎസ് യു പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്.

വാ​ഗമണ്ണിലെ ഇൻഫിനിറ്റി പൂളിൽ 800 അടിയിലേക്ക് പതിച്ച് യുവ ഡോക്ടർ; വീഴ്ച്ചയിൽ പാദം ഒടിഞ്ഞു തൂങ്ങി, അഗ്നിരക്ഷാസേന സാഹസീകമായി കരയ്ക്കെത്തിച്ചു, ഡോക്ടറെ വാഗമൺ ജംക്‌‌ഷനിൽ എത്തിച്ചത് രണ്ടു കീ.മീ. സ്ട്രെച്ചറിൽ കിടത്തി ചുമന്നു കൊണ്ട്

BREAKING NEWS
’നേതാക്കളുടെ വീഴ്ചയിൽ അനുഭവിക്കുന്നത് പാർട്ടി ഒന്നടങ്കം’; സിപിഎം കണ്ണൂർ ജില്ല വിശാല കമ്മിറ്റിയിൽ വിമർശനം; അകന്നുപോയ ന്യൂനപക്ഷവിഭാഗങ്ങളെ തിരികെയെത്തിക്കാൻ പദ്ധതി; ’പി.പി. ദിവ്യ പാർട്ടിയുടെ ഭാഗം, അവരുടെ കാര്യം അടഞ്ഞ അധ്യായമല്ല’ കെ. കെ രാ​ഗേഷ്
20 Oct 2026
BREAKING NEWS
വേറിട്ട പ്രമേയം, അമ്പരപ്പിക്കുന്ന കഥാപാത്രങ്ങൾ! ‘സിദ്ധു’വിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്; പുതുമുഖ ബാലതാരം ആദി കേശവ പ്രധാന കഥാപാത്രം
20 Oct 2026
BREAKING NEWS
വാ​ഗമണ്ണിലെ ഇൻഫിനിറ്റി പൂളിൽ 800 അടിയിലേക്ക് പതിച്ച് യുവ ഡോക്ടർ; വീഴ്ച്ചയിൽ പാദം ഒടിഞ്ഞു തൂങ്ങി, അഗ്നിരക്ഷാസേന സാഹസീകമായി കരയ്ക്കെത്തിച്ചു, ഡോക്ടറെ വാഗമൺ ജംക്‌‌ഷനിൽ എത്തിച്ചത് രണ്ടു കീ.മീ. സ്ട്രെച്ചറിൽ കിടത്തി ചുമന്നു കൊണ്ട്
20 Oct 2026
BREAKING NEWS
സ്വിച്ച് ഓൺ ചെയ്തപ്പോൾ ടിവിയിൽ നിന്ന് പുക! പിന്നാലെ ഉ​ഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; വീടിന്റെ ചുമരുകൾക്ക് വിള്ളൽ, സാധനങ്ങൾ നശിച്ചു; സംഭവം കോഴിക്കോട് പയ്യോളിയിൽ
20 Oct 2026