BREAKING NEWS

മകന്റെ മരണത്തിന് പിന്നാലെ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് പ്രാഥമിക നി​ഗമനം

· · 1 min read
Share: Copied!

തിരുവനന്തപുരം: നരുവാമൂട് മൊട്ടമൂട്ടിൽ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമൂട് വള്ളോട്ടുകോണം പുത്തൻവീട്ടിൽ മധുവിന്റെ ഭാര്യ മിനി (49) ആണ് മരിച്ചത്. തിരുവനന്തപുരം–കന്യാകുമാരി റെയിൽപാതയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

തിരുനെൽവേലിയിൽനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് തീവണ്ടിയാണ് മിനിയെ തട്ടിയത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു മിനി. ഒന്നര വർഷം മുമ്പ് മിനിയുടെ മൂത്ത മകൻ ആഴിമലയിലെ പാറയിൽനിന്ന് കാൽ വഴുതി കടലിൽ വീണ് മരിച്ചിരുന്നു.

മിനിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

’നേതാക്കളുടെ വീഴ്ചയിൽ അനുഭവിക്കുന്നത് പാർട്ടി ഒന്നടങ്കം’; സിപിഎം കണ്ണൂർ ജില്ല വിശാല കമ്മിറ്റിയിൽ വിമർശനം; അകന്നുപോയ ന്യൂനപക്ഷവിഭാഗങ്ങളെ തിരികെയെത്തിക്കാൻ പദ്ധതി; ’പി.പി. ദിവ്യ പാർട്ടിയുടെ ഭാഗം, അവരുടെ കാര്യം അടഞ്ഞ അധ്യായമല്ല’ കെ. കെ രാ​ഗേഷ്

BREAKING NEWS
റിട്ടയേർഡ് ജഡ്ജിയെ വെർച്വൽ അറസ്റ്റിൽ കുടുക്കി 2.5 കോടി തട്ടി; പ്രധാന പ്രതി കൊച്ചിയിൽ പിടിയിൽ; സംഘാംഗങ്ങൾ കൂടുതലും മലയാളികൾ
20 Oct 2026
BREAKING NEWS
വീഴ്ച പറ്റി!! പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായി- പിണറായി, കെ.കെ. ശൈലജയെ പേരാവൂരിൽ നിർത്തിയത് മണ്ഡലം പിടിച്ചെടുക്കുകയെന്ന ഉദ്ദേശത്തോടെ, ജില്ലാ സെക്രട്ടറിയെന്ന നിലയിൽ വന്ന വീഴ്ചകൾ സ്വയം വിമർശനപരമായി ഉൾക്കൊള്ളുന്നു, എല്ലാം തികഞ്ഞ ആളല്ല താൻ പിഴവ് ചൂണ്ടിക്കാട്ടിയാൽ തിരു...
20 Oct 2026
BREAKING NEWS
’ലോറൻസ് ബിഷ്‌ണോയിയോട് മാപ്പുപറയണം’; സൽമാൻ ഖാന് ഭീഷണിയുമായി ശബ്ദസന്ദേശം, ടൈഗർ ഷ്‌റോഫ് വെടിവെപ്പ് കേസിൽ 15 പോലീസ് സംഘങ്ങൾ രൂപീകരിച്ചെന്ന് മുഖ്യമന്ത്രി ഫഡ്‌നവിസ്; നടന്റെ വീടിന് മുന്നിൽ മുന്നിൽ പൂക്കളുമായി ആരാധകർ
20 Oct 2026
BREAKING NEWS
’നേതാക്കളുടെ വീഴ്ചയിൽ അനുഭവിക്കുന്നത് പാർട്ടി ഒന്നടങ്കം’; സിപിഎം കണ്ണൂർ ജില്ല വിശാല കമ്മിറ്റിയിൽ വിമർശനം; അകന്നുപോയ ന്യൂനപക്ഷവിഭാഗങ്ങളെ തിരികെയെത്തിക്കാൻ പദ്ധതി; ’പി.പി. ദിവ്യ പാർട്ടിയുടെ ഭാഗം, അവരുടെ കാര്യം അടഞ്ഞ അധ്യായമല്ല’ കെ. കെ രാ​ഗേഷ്
20 Oct 2026