BREAKING NEWS

‘ഒരു ജോലിയുണ്ട് ചെയ്യാൻ കഴിയുമോ’? ടെല​ഗ്രാം ചാറ്റ് വഴി ബോസ്… സിനഗോഗിന് തീയിട്ട എബിൻ വെളിപ്പെടുത്തിയ ആ ബോസ് ലോറൻസ് ബിഷ്ണോയി? ബിഷ്ണോയ് ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമെന്ന് കണ്ടെത്തൽ!! വാളകത്തെ വീട്ടിലും യൂസ്ഡ് കാർ ഷോറൂമിലും പെട്രോൾ ബോംബ് എറിഞ്ഞതിനു പ്രതിഫലമായി നൽകിയത് 5000 രൂപയ്ക്ക് തുല്യമായ ക്രിപ്റ്റോ കറൻസി…

· · 1 min read
Share: Copied!

കോട്ടയം: എറണാകുളം കാവുംഭാഗം സിനഗോഗിന് എബിൻ ബി. പോൾ തീയിട്ടത് രാജ്യാന്തര ക്വട്ടേഷൻ സംഘമായ ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിൽ നിന്നുള്ള നിർദേശത്തിലെന്ന സംശയത്തിൽ അന്വേഷണ സംഘം. എബിൻ പോൾ‌ ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ പോലീസ് തേടുന്ന കാണാമറയത്തുള്ള ‘ബോസ്’ സംഘാംഗമെന്ന് സംശയം. ‘ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പ് ഓഫീഷ്യൽ’ എന്നു തുടങ്ങി നിരവധി ഗ്രൂപ്പുകൾ ടെലിഗ്രാം സൈറ്റിലുണ്ട്.

അതേസമയം മുംബൈയിൽ ടൈഗർ ഷ്റോഫിനെ വെടി വച്ചതിനു പിന്നാലെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് ഏറ്റെടുത്തിരുന്നു. ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിന്റെ നിർദേശത്തിലാണ് സിനഗോഗിന് തീയിട്ടതെന്ന സംശയം അന്വേഷണ സംഘം ഗൗരവത്തോടെയാണ് കാണുന്നത്. അതിനാൽ തന്നെ എബിൻ പോളിന് നിർദേശം ലഭിച്ച ടെലിഗ്രാം അക്കൗണ്ട് ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിന്റേതാണോ എന്ന് ഉറപ്പിക്കാനുള്ള അന്വേഷണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാനുള്ള പ്രധാന കാരണങ്ങളിലൊന്നും രാജ്യാന്തര ക്വട്ടേഷൻ സംഘത്തിന്റെ ഇടപെടലാണ്.

ഇതിനിടെ എബിൻ പോളിന്റെ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഇത്തരത്തിൽ നിരവധി സംഘങ്ങളുടെ ടെലിഗ്രാം അക്കൗണ്ടിൽ എബിൻ പോൾ അംഗമാണ്. ടെലിഗ്രാം ചാറ്റ് ഹിസ്റ്ററി പരിശോധിച്ചതിൽ തീയിടലിനു മുൻപുള്ള പ്രവർത്തനങ്ങൾ പോലീസ് കണ്ടെത്തി. ഗ്രൂപ്പിൽ അംഗമായ എബിനോട് ഇത്തരം ഒരു ജോലിയുണ്ട് ചെയ്യാൻ കഴിയുമോ എന്നു ബോസ് ചാറ്റ് മുഖേന ചോദിച്ചു. തുടർന്നാണ് മുവാറ്റുപുഴ വാളകത്തെ വീട്ടിലും യൂസ്ഡ് കാർ ഷോറൂമിലും പെട്രോൾ ബോംബ് എറിഞ്ഞതും. സിനഗോഗിന് തീയിടുന്നതിന്റെ മുന്നോടിയായി പരിശീലനം നടത്തിയതെന്നാണ് കരുതുന്നത്. ഇവയുടെ ദൃശ്യങ്ങൾ പകർത്തി ബോസിന് അയച്ചു കൊടുത്തു. യൂസ്ഡ് കാർ ഷോറൂം തീയിടലിനു പ്രതിഫലമായി 5000 രൂപയ്ക്ക് തുല്യമായ ക്രിപ്റ്റോ കറൻസി ബോസ് അയച്ചുകൊടുക്കുകയും ചെയ്തു.

പിന്നീടാണ് സിനഗോഗിന് തീയിടാനുള്ള നിർദേശം മറ്റൊരു ടെലിഗ്രാം അക്കൗണ്ടിൽ നിന്ന് എബിന് ലഭിച്ചത്. എന്നാൽ സിനഗോഗിനാണ് തീയിടുന്നതെന്ന് ചാറ്റിൽ നിർദേശം ഇല്ലായിരുന്നു. കൊച്ചിൻ ബ്ലോസംസ് നഴ്സറി എന്നു മാത്രമാണ് തീയിടൽ നടത്തേണ്ട സ്ഥലത്തെക്കുറിച്ച് പരാമർശിച്ചിരുന്നത്. തുടർന്ന് എബിൻ തീയിട്ട ശേഷം ദൃശ്യങ്ങൾ ബോസിന് അയച്ചു കൊടുത്തു. രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്നാണ് ചാറ്റുകൾ നടത്തിയതെങ്കിലും രണ്ടും ബോസിന്റേതു തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. എന്തിനാണ് ഇത്തരം ആക്രമണങ്ങൾ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ‘എനിക്ക് പണമുണ്ടാക്കണം’ എന്നാണ് എബിൻ ബി. പോൾ മറുപടി നൽകിയത്.

അതേസമയം വീട്ടിൽ മുറിയിൽ അടച്ചിട്ടിരുന്നു ചെയ്യുന്നതെന്താണെന്ന് വീട്ടുകാർക്കും അറിയില്ല. എബിന് കൂട്ടുകാർ ആരും തന്നെയില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. മാതാപിതാക്കൾ പലപ്പോഴായി പണം നൽകുന്നതാണ് വരുമാനം. അതിനിടയിലാണ് ടെലിഗ്രാം ഗ്രൂപ്പിൽ അംഗമായതും തീയിടൽ പരമ്പര നടത്തിയതും. അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധിക്കു ശേഷം എബിൻ ബി. പോളിനെ വീണ്ടും റിമാൻഡ് ചെയ്തു. രണ്ടു ദിവസത്തിനു ശേഷം ഇയാളെ വീണ്ടും കസ്റ്റ‍‍ഡിയിൽ വാങ്ങാനാണ് പോലീസിന്റെ ആലോചന.

മൂവാറ്റുപുഴയിൽ ആക്രമണങ്ങൾ നടത്തിയ സ്ഥലങ്ങൾക്ക് പുറമേ, പെട്രോൾ വാങ്ങിയ പുത്തൻകുരിശിലെ പമ്പ്, ലൈറ്റർ വാങ്ങിയ കട, എറണാകുളം സിനഗോഗ്, പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ കട എന്നിവിടങ്ങളിലും എബിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. എബിൻ സിനഗോഗിന് തീകൊളുത്തുന്നതിനുള്ള കമ്പിത്തിരി വാങ്ങിയത് 2023ലെ കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ സ്ഫോടനത്തിന് ഉപയോഗിച്ച ഗുണ്ടുകൾ വാങ്ങിയ അതേ കടയിൽ നിന്ന് തന്നെയായിരുന്നു.

ലോറി താമരശ്ശേരി ചുരം ഒൻപതാംവളവിൽ നിയന്ത്രണം ലോറി അപടത്തിൽ പെട്ടു; സംരക്ഷണഭിത്തി ഇടിച്ചു പൊളിച്ചു; കൊക്കയിലേക്ക് പതിക്കാതിരുന്നത് തലനാരിഴയ്ക്ക്; ഡ്രൈവറും, ക്ലീനറും ചാടി രക്ഷപ്പെട്ടു

BREAKING NEWS
പ്രതികൾ ലക്ഷ്യമിടുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ!! അണ്ഡത്തിന് വില 25,000 മുതൽ 30,000 രൂപ വരെ, ഒരു സ്ത്രീയിൽനിന്ന് അണ്ഡം ശേഖരിച്ചത് 33 തവണ...അനധികൃത അണ്ഡദാന- വിൽപ്പന കേന്ദ്രങ്ങളിൽ ഇഡി പരിശോധന, 17 പ്രതികൾക്കെതിരെ കുറ്റപത്രം... പ്രതികൾ ഇത്തരത്തിൽ ഒരു കോടി രൂപവരെ സമ്പാദിച്ചുവെന്ന് ഇ...
19 Oct 2026
BREAKING NEWS
‘അദാനി സ്പോൺസേർഡ് സർക്കാരാണ് യുഡിഎഫ് ’; 'വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരെ എം.വി. ജയരാജൻ; 'വൈദ്യുതി നിരക്ക് വർധനയുടെ കാര്യത്തിലും അദാനിക്ക് പങ്കുണ്ട്'
19 Oct 2026
BREAKING NEWS
രണ്ടു വയസുകാരന്റെ മരണത്തിനു പിന്നിൽ അന്തവിശ്വാസമോ? മുമ്പ് കാവിനടുത്ത് താമസിച്ചത് ദോഷം, കുടുംബത്തിൽ ഒരു മരണം സംഭവിക്കുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചു- രാഹുലിന്റെ പിതാവ്!! കുഞ്ഞ് മരിച്ചത് പട്ടിണിയും പരിവെട്ടവുമായി, ആദ്യം ആരുമറിയാതെ അടക്കാൻ മൃതദേഹവുമായി പോയത് ബന്ധുവിന്റെ വീട്ടിലേക്ക്, നാട്ടുകാർ ഇടപെട്ട...
19 Oct 2026
BREAKING NEWS
വിജയ്‌യെ ’നായ’യെന്ന് വിളിച്ചധിക്ഷേപിച്ച് ഡിഎംകെ വനിതാ നേതാവ്; ’ഈ രീതിയിൽ മുന്നോട്ടുപോയാൽ വൈകാതെ മൂക്കിൽ പഞ്ഞിവെച്ച് ഇരിക്കേണ്ടിവരും’എന്നും പരാമർശം; വേദിയിലിരിക്കെ അസ്വസ്ഥയായി കനിമൊഴി ,വിവാദമായി ദൃശ്യങ്ങൾ
19 Oct 2026