BREAKING NEWS

‘അദാനി സ്പോൺസേർഡ് സർക്കാരാണ് യുഡിഎഫ് ’; ‘വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരെ എം.വി. ജയരാജൻ; ‘വൈദ്യുതി നിരക്ക് വർധനയുടെ കാര്യത്തിലും അദാനിക്ക് പങ്കുണ്ട്’

· · 1 min read
Share: Copied!

കണ്ണൂർ: യുഡിഎഫ് സർക്കാർ അദാനി സ്പോൺസേർഡ് സർക്കാരാണെന്ന് വ്യക്തമാകുന്നതായി സിപിഎം നേതാവ് എം.വി. ജയരാജൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരാവകാശ രേഖയും നിയമസഭയിൽ നൽകിയ മറുപടിയും തമ്മിൽ വൈരുധ്യമുണ്ടെന്നും ഇത് അദാനിയെ സംരക്ഷിക്കുന്ന നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

2026 ജൂൺ 29ന് എംഎസ്‌സിയുടെ ഉപകമ്പനിയായ മുണ്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വിഴിഞ്ഞം തുറമുഖത്തിലെ അദാനിയുടെ 49 ശതമാനം ഓഹരി കൈമാറിയെന്നാണ് എം.വി. ജയരാജൻ പറയുന്നത്. കരാർ പ്രകാരം മുൻകൂർ അനുമതിയില്ലാതെ അദാനിക്ക് ഓഹരികൾ വിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ വാർത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ, ഓഹരി കൈമാറ്റം തടയണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് ജയരാജൻ ആരോപിച്ചു.

ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചാൽ അദാനിയെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ അദാനിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന ആരോപണത്തിന് പുതിയ വെളിപ്പെടുത്തൽ ശക്തി പകരുന്നതായും ജയരാജൻ അവകാശപ്പെട്ടു.

വൈദ്യുതി നിരക്ക് വർധനയുടെ കാര്യത്തിലും അദാനിക്ക് പങ്കുണ്ടെന്നാണ് ജയരാജന്റെ മറ്റൊരു ആരോപണം. അദാനി പവർ കോർപ്പറേഷനിൽനിന്ന് യൂണിറ്റിന് 11 രൂപയ്ക്കും ഹിമാചൽ പ്രദേശിൽനിന്ന് യൂണിറ്റിന് 14.60 രൂപയ്ക്കും വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ നടപടികൾ വൈദ്യുതി ചെലവ് വർധിപ്പിക്കുമെന്നും അതിന്റെ ഭാരം സാധാരണക്കാരുടെ മേൽ പതിക്കുമെന്നും ജയരാജൻ ആരോപിച്ചു.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയാലും ഉയർന്ന നിരക്കിലുള്ള ബില്ലുകൾ ജനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് ജയരാജന്റെ വിമർശനം. വൈദ്യുതി നിരക്ക് വർധനയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സാധാരണക്കാരെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം പറഞ്ഞു.

വിജയ്‌യെ ’നായ’യെന്ന് വിളിച്ചധിക്ഷേപിച്ച് ഡിഎംകെ വനിതാ നേതാവ്; ’ഈ രീതിയിൽ മുന്നോട്ടുപോയാൽ വൈകാതെ മൂക്കിൽ പഞ്ഞിവെച്ച് ഇരിക്കേണ്ടിവരും’എന്നും പരാമർശം; വേദിയിലിരിക്കെ അസ്വസ്ഥയായി കനിമൊഴി ,വിവാദമായി ദൃശ്യങ്ങൾ

 

BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026
BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026