BREAKING NEWS

വീടിന്റെ മുകൾനിലയിൽ കയറിയ നായയെ ഓടിക്കുന്നതിനിടെ തെന്നിവീണു, ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്നയാൾ മരിച്ചു

· · 1 min read
Share: Copied!

പടന്ന (കാസർകോട്): നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുകൾനിലയിൽ കയറിയ നായയെ ഓടിക്കുന്നതിനിടെ തെന്നിവീണ് പരിക്കേറ്റയാൾ മരിച്ചു. പടന്ന മൂസഹാജി മുക്കിലെ ടി.എം.എ. സ്റ്റോർ ജീവനക്കാരനും പയ്യന്നൂർ പെരുമ്പ സ്വദേശിയുമായ തോട്ടുകരയിലെ പുള്ളയിൽ മുഹമ്മദ്കുഞ്ഞി (67) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ജോലി ചെയ്യുന്ന കടയുടെ സമീപത്തെ വീട്ടുടമസ്ഥന്റെ ആവശ്യപ്രകാരം നായയെ ഓടിക്കാൻ എത്തിയതായിരുന്നു മുഹമ്മദ്കുഞ്ഞി. ഇതിനിടെ വീടിന്റെ ഒന്നാം നിലയിൽനിന്ന് തെന്നിവീണ് ഗുരുതരമായി പരിക്കേറ്റു.

തുടർന്ന് കണ്ണൂർ ചാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ഞായറാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: നങ്ങാരത്ത് കദീജ. മക്കൾ: മുഹസിന, മുബഷിറ, മുസ്ലിഹ്. മരുമക്കൾ: ഫൈറൂസ്, ഫാസിൽ, ആസിഫ. സഹോദരങ്ങൾ: അബൂബക്കർ, ഉമ്മർ, ആയിഷ, നഫീസ, കദീജ, പരേതരായ ബീഫാത്തിമ, അബ്ദുള്ള.

ഒരു കഷ്ണം തക്കാളി പോലുമില്ലാത്ത തക്കാളി സോസ്! ഉരുളക്കിഴങ്ങ് പേസ്റ്റും കൃത്രിമ നിറങ്ങളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്; ഗുജറാത്തിൽ ഫാക്ടറി പൂട്ടിച്ചു; പിടിച്ചെടുത്തത് 5000 കിലോയുടെ വ്യാജ ഉത്പന്നങ്ങളും 5000 കിലോയോളം വരുന്ന അസംസ്കൃതവസ്തുക്കളും

BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026
BREAKING NEWS
അനുമോളെ കണ്ടെത്തിയത് 12-ാം ​ദിവസം, അബ്ദുൾ സമദിനെ വേണ്ടാ, കുടുംബത്തിനൊപ്പം പോയാൽ മതിയെന്ന് കോടതിയിൽ... സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവ്!! അധ്യാപികയെ മാതാപിതാക്കൾക്കും ഭർത്താവിനുമൊപ്പം വിട്ടയച്ചു, അനുമോൾക്കെതിരായ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി പോലീസ്
18 Oct 2026
BREAKING NEWS
പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ്; ’ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു’, കാർത്തികപ്പള്ളിയിലെ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
18 Oct 2026
BREAKING NEWS
ഒരു കഷ്ണം തക്കാളി പോലുമില്ലാത്ത തക്കാളി സോസ്! ഉരുളക്കിഴങ്ങ് പേസ്റ്റും കൃത്രിമ നിറങ്ങളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്; ഗുജറാത്തിൽ ഫാക്ടറി പൂട്ടിച്ചു; പിടിച്ചെടുത്തത് 5000 കിലോയുടെ വ്യാജ ഉത്പന്നങ്ങളും 5000 കിലോയോളം വരുന്ന അസംസ്കൃതവസ്തുക്കളും
18 Oct 2026