BREAKING NEWS

ഒരു കഷ്ണം തക്കാളി പോലുമില്ലാത്ത തക്കാളി സോസ്! ഉരുളക്കിഴങ്ങ് പേസ്റ്റും കൃത്രിമ നിറങ്ങളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്; ഗുജറാത്തിൽ ഫാക്ടറി പൂട്ടിച്ചു; പിടിച്ചെടുത്തത് 5000 കിലോയുടെ വ്യാജ ഉത്പന്നങ്ങളും 5000 കിലോയോളം വരുന്ന അസംസ്കൃതവസ്തുക്കളും

· · 1 min read
Share: Copied!

അഹമ്മദാബാദ്: തക്കാളിക്ക് പകരം ഉരുളക്കിഴങ്ങ് പേസ്റ്റും കൃത്രിമ നിറങ്ങളും എസ്സൻസുകളും ഉപയോഗിച്ച് വ്യാജ തക്കാളി സോസും കെച്ചപ്പും നിർമിച്ച ഫാക്ടറി ഗുജറാത്തിലെ അഹമ്മദാബാദിൽ അധികൃതർ പൂട്ടിച്ചു. ഗോട്ടയിലെ മെൽദി എസ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന ‘ആയി ശ്രീ ഖോഡിയാർ ഗൃഹ് ഉദ്യോഗ്’ എന്ന ഫാക്ടറിയിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

തക്കാളി സോസ്, കെച്ചപ്പ്, ചട്ണി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ നിർമിച്ചിരുന്ന ഫാക്ടറിയിൽ തക്കാളിക്ക് പകരം ഉരുളക്കിഴങ്ങ് പേസ്റ്റും പൊടിയും വെള്ളവും കൃത്രിമ നിറങ്ങളും എസ്സൻസുകളും ഉപയോഗിച്ചിരുന്നതായി അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ മഹേന്ദ്ര പട്ടേൽ അറിയിച്ചു.

പരിശോധനയിൽ ഏകദേശം 5,000 കിലോഗ്രാം വ്യാജ ഭക്ഷ്യ ഉത്പന്നങ്ങളും 5,000 കിലോഗ്രാം അസംസ്കൃത വസ്തുക്കളും അധികൃതർ പിടിച്ചെടുത്തു. ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇതിനിടെ, രണ്ട് ദിവസം മുമ്പ് ബെഹ്റാംപുരിലെ മറ്റൊരു ഫാക്ടറിയിലും ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. അവിടെനിന്ന് ഏകദേശം 2,000 കിലോഗ്രാം വ്യാജ തക്കാളി സോസും മറ്റ് ഉത്പന്നങ്ങളും പിടിച്ചെടുത്തിരുന്നു. ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ് തുടർച്ചയായി പുറത്തുവരുന്ന ഇത്തരം സംഭവങ്ങൾ.

BREAKING NEWS
പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ്; ’ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു’, കാർത്തികപ്പള്ളിയിലെ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
18 Oct 2026
BREAKING NEWS
വീടിന്റെ മുകൾനിലയിൽ കയറിയ നായയെ ഓടിക്കുന്നതിനിടെ തെന്നിവീണു, ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്നയാൾ മരിച്ചു
18 Oct 2026
BREAKING NEWS
നിങ്ങള്‍ ഈ നഗരത്തെ നശിപ്പിക്കുകയാണ്, കയ്യില്‍ തോക്കുമായി മയക്കുമരുന്നു വിൽപന കേന്ദ്രത്തിലേക്ക് കയറിചെന്ന് ബംഗ്ലാദേശ് മന്ത്രി, ആറുപേരെ പിടികൂടി
18 Oct 2026
BREAKING NEWS
’പ്രതിഷേധക്കാരെ ആക്രമിച്ചത് ഞങ്ങളാണ്; സനാതന ധർമത്തിനും ഹിന്ദുത്വത്തിനുമെതിരെ പ്രവർത്തിക്കുന്നവരെയും സംസാരിക്കുന്നവരെയും പാഠം പഠിപ്പിക്കും’ : ഹിന്ദു രക്ഷാ ദൾ മേധാവി പിങ്കി ഭയ്യ
18 Oct 2026