BREAKING NEWS

രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴി ബൈക്കിൽ പിന്തുടർന്നു; സ്കൂട്ടർ തടഞ്ഞു നിർത്തി ലൈം​ഗീകാതിക്രമം; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; സമാന കേസിലും മോഷണ കേസുകളിലും പ്രതിയായ 23കാരൻ പിടിയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കോഴിക്കോട് ചെറുവണ്ണൂർ കുണ്ടായിത്തോട് സ്വദേശി അറസ്റ്റിൽ. ദാറുഫല കോയമൻസിലിൽ മുഹമ്മദ് അഫ്‌ലഹ് (23) ആണ് മാറാട് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

14-ാം തീയതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അരക്കിണർ സ്വദേശിനിയായ യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ അഫ്‌ലഹ്, അരക്കിണർ മുണ്ടകൻപാടം പൊതുറോഡിൽ വെച്ച് സ്‌കൂട്ടർ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി.

യുവതിയുടെ പരാതിയിൽ മാറാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ ചെറുവണ്ണൂരിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിക്കെതിരെ മുൻപും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. രാമനാട്ടുകര മേൽപ്പാല നിർമാണത്തിനായി ബൈപ്പാസിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികളും മറ്റും മോഷ്ടിച്ച കേസ്, നടക്കാവ് ഡേ മാർട്ട് സൂപ്പർമാർക്കറ്റിന്റെ പൂട്ട് പൊളിച്ച് പണം കവർന്ന കേസ്, സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ കേസുകൾ എന്നിവയാണ് ഇയാൾക്കെതിരെയുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

 

BREAKING NEWS
പോലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ചതിനാലാണ് ഞങ്ങൾ ഇടപെട്ടത്, പോലീസുകാർ അവരുടെ ജോലി ശരിയായി ചെയ്യാത്തതുകൊണ്ടാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടി വന്നത്, ബിജെപി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും തല്ലും...ഡൽഹിയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടു...
18 Oct 2026
BREAKING NEWS
ഇതെന്ത് കണക്കാണ്? 25 കിലോമീറ്റർ എ.സി റോഡ് നിർമാണത്തിന് 647 കോടി രൂപയോ? വിജിലൻസ് അന്വേഷണം വേണം’: മന്ത്രി പി.കെ. ബഷീർ
18 Oct 2026
BREAKING NEWS
"എന്തിന്റെ പേരിലാണ് അഹങ്കരിക്കുന്നത്? എന്തു ചെയ്താലും ചുറ്റുമുള്ള ചിലർ സംരക്ഷിക്കുമെന്ന് കരുതിയിട്ടോ? കൂടപ്പിറപ്പിനെ പോലെ കാണുന്ന സഖാവിനെ അടിച്ചിട്ട് തിരിച്ചടിക്കാതിരുന്നത് കഴിവുകേടു കൊണ്ടോ ആരെയെങ്കിലും പേടിച്ചിട്ടോ അല്ല... നിങ്ങളെല്ലാം ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ്, പാർട്ടി പറഞ്...
18 Oct 2026
BREAKING NEWS
കേരളത്തിൽ പത്തുവർഷത്തിനിടെ ആത്മഹത്യ ചെയ്തത് 96,809 പേർ; മരിച്ചവരിൽ 75,689 പേരും പുരുഷന്മാർ
18 Oct 2026