BREAKING NEWS

മറ്റൊരു ഭാര്യയുണ്ടെന്ന് മറച്ചുവച്ച് ഒരുമിച്ച് താമസിച്ചു, പിന്നാലെ സ്ത്രീയേയും മകളെയും ക്രൂരമായി മര്‍ദിച്ചു, സിപിഎം നേതാവ് ഇടപെട്ടതോടെ കേസ് രജിസ്റ്റര്‍ ചെയ്യാതെ എഎസ്ഐ

· · 1 min read
Share: Copied!

കൊച്ചി: കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും നേരെ ക്രൂരമായ മർദനമുണ്ടായെന്ന പരാതിയിൽ പോലീസിന്റെ നടപടിക്കെതിരെ ഗുരുതര ആരോപണം. പരിക്കുകളോടെ പരാതി നൽകാനെത്തിയിട്ടും കേസ് രജിസ്റ്റർ ചെയ്യാതെ മടക്കി അയച്ചെന്നും രാഷ്‌ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചെന്നുമാണ് കളമശ്ശേരി പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ സി.ആർ. ബിജുവിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവതി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി നൽകി. കളമശ്ശേരിയിൽ താമസിക്കുന്ന യുവതിയും അമ്മയുമാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. അമ്മയ്‌ക്കൊപ്പം താമസിക്കുന്ന സാജു വർഗീസ് എന്നയാളാണ് ഇവരെ മർദ്ദിച്ചത്.

ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായും വായിൽനിന്ന് രക്തം വന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ഇരുവരും കളമശ്ശേരി പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ സ്റ്റേഷനിൽ ചുമതലയിലുണ്ടായിരുന്ന അഡീഷണൽ എസ്ഐ സി.ആർ. ബിജു പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് യുവതിയുടെ ആരോപണം. കളമശ്ശേരിയിലെ ഒരു സിപിഎം നേതാവ് ഫോണിൽ ബന്ധപ്പെട്ട് പ്രതിക്കുവേണ്ടി ശുപാർശ ചെയ്തതിനെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതിരുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. ദേഹത്തുണ്ടായിരുന്ന പരിക്കുകളും രക്തസ്രാവവും പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് യുവതി പറയുന്നത്.

ആക്രമണത്തിന് ഇരയായ തങ്ങൾക്ക് സംരക്ഷണവും നീതിയും ഉറപ്പാക്കേണ്ട പോലീസ് തങ്ങളെ അവഗണിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതിക്ക് മറ്റൊരു ഭാര്യയുണ്ടായിരിക്കെ യുവതിയുടെ അമ്മയെ കബളിപ്പിച്ച് ഒപ്പം താമസിപ്പിച്ചെന്നും ഇരുവരെയും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. പോലീസിലെ സിപിഎം അനുകൂല സംഘടനയുടെ ഭാരവാഹിയായിരുന്ന സി.ആർ. ബിജു രാഷ്‌ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രവർത്തിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

BREAKING NEWS
പിണറായിക്കെതിരെ ഇഡിയുടെ നിർണായക നീക്കം! ചോദ്യംചെയ്യലിന് സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത സംഘം കൊച്ചിയിലെത്തും; തീർത്തും ഒരുക്കത്തോടെയുള്ള നീക്കങ്ങൾ
17 Oct 2026
BREAKING NEWS
'2029ൽ ഭരണമാറ്റം ഉറപ്പ്, ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല;നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമുണ്ട്; ഭരണഘടനയും വോട്ടവകാശവുമുണ്ട്': പ്രകാശ് രാജ്
17 Oct 2026
BREAKING NEWS
ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കുപറ്റിയ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അമിത വേ​ഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ച് 18 കാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവിന് ​ഗുരുതര പരുക്ക്
17 Oct 2026
BREAKING NEWS
ഭർത്താവ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ, ഭാര്യയ്ക്ക് വൃക്കരോ​ഗം; മകനും മരുമകളും ചോറ്റാനിക്കരയിൽ പോയി വന്നപ്പോൾ ഇരുവരും ജീവനൊടുക്കിയ നിലയിൽ
17 Oct 2026