BREAKING NEWS

ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കുപറ്റിയ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അമിത വേ​ഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ച് 18 കാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവിന് ​ഗുരുതര പരുക്ക്

· · 1 min read
Share: Copied!

പാലക്കാട്: വാണിയംകുളം അങ്ങാടിയിൽ വെച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ 18-കാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരപക്കേറ്റു. വാണിയംകുളം പനയൂർ പുതുക്കാട്ടിൽ വീട്ടിൽ ഷിബിൽ (18) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാവുക്കോണം പാറമേൽ വീട്ടിൽ പ്രജിത്തിനെ (26) വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഫുട്ബോൾ കളിക്കുന്നതിനി‌ടെ പരുക്കുപറ്റിയ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അമിത വേ​ഗത്തിൽ വന്ന ലോറിയുമായി കൂട്ടിയി‌ടിക്കുകയായിരുന്നു, വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കളിക്കിടെ പരുക്കുപറ്റിയ പ്രജിത്തിനെ കണിയാംപുറം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഒറ്റപ്പാലം ഭാ​ഗത്തുനിന്നു വന്ന ചരക്കുലോറി നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. പിന്നാലെ മുന്നോട്ടുനീങ്ങി തൊട്ടടുത്തുള്ള മതിലിൽ ഇടിച്ചാണ് ലോറി നിന്നത്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഇഡി വീട്ടിലെത്തി, പ്രതിപക്ഷ നേതാവ് സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് കൈപ്പറ്റാതെ വീട്ടുകാർ, നോട്ടീസ് വീട്ടിൽ പതിച്ച് മടങ്ങി… 23 ന് നേരിട്ട് ഹാജരാകാൻ നിർദേശം!! കേസ് സുപ്രിം കോടതിയുടെ പരി​ഗണനയിൽ, ഇഡിക്കു മുന്നിൽ ഹാജരാകുന്ന തീരുമാനം പിന്നീട്

 

BREAKING NEWS
പിണറായിക്കെതിരെ ഇഡിയുടെ നിർണായക നീക്കം! ചോദ്യംചെയ്യലിന് സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത സംഘം കൊച്ചിയിലെത്തും; തീർത്തും ഒരുക്കത്തോടെയുള്ള നീക്കങ്ങൾ
17 Oct 2026
BREAKING NEWS
'2029ൽ ഭരണമാറ്റം ഉറപ്പ്, ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല;നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമുണ്ട്; ഭരണഘടനയും വോട്ടവകാശവുമുണ്ട്': പ്രകാശ് രാജ്
17 Oct 2026
BREAKING NEWS
ഭർത്താവ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ, ഭാര്യയ്ക്ക് വൃക്കരോ​ഗം; മകനും മരുമകളും ചോറ്റാനിക്കരയിൽ പോയി വന്നപ്പോൾ ഇരുവരും ജീവനൊടുക്കിയ നിലയിൽ
17 Oct 2026
BREAKING NEWS
ഇഡി വീട്ടിലെത്തി, പ്രതിപക്ഷ നേതാവ് സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് കൈപ്പറ്റാതെ വീട്ടുകാർ, നോട്ടീസ് വീട്ടിൽ പതിച്ച് മടങ്ങി... 23 ന് നേരിട്ട് ഹാജരാകാൻ നിർദേശം!! കേസ് സുപ്രിം കോടതിയുടെ പരി​ഗണനയിൽ, ഇഡിക്കു മുന്നിൽ ഹാജരാകുന്ന തീരുമാനം പിന്നീട്
17 Oct 2026