BREAKING NEWS

‘2029ൽ ഭരണമാറ്റം ഉറപ്പ്, ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല;നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമുണ്ട്; ഭരണഘടനയും വോട്ടവകാശവുമുണ്ട്’: പ്രകാശ് രാജ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യയിൽ ഭരണമാറ്റം വേണമെന്നും അത് ജനാധിപത്യപരമായ മാർഗങ്ങളിലൂടെ മാത്രമേ സാധ്യമാകൂവെന്നും നടൻ പ്രകാശ് രാജ്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മുതൽ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെയുള്ള പോരാട്ടങ്ങളിലൂടെ മാറ്റത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർപട്ടിക പരിഷ്കരണത്തിലെ അപാകതകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം.

ബംഗ്ലാദേശിലും നേപ്പാളിലും ജനകീയ പ്രക്ഷോഭങ്ങളിലൂടെ സർക്കാരുകൾ പുറത്തായ സാഹചര്യവുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നതിനെയും അദ്ദേഹം എതിർത്തു. ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ലെന്നും രാജ്യത്തിന് ഭരണഘടനയും ജനാധിപത്യ പാരമ്പര്യവുമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. അംബേദ്കർ, ഗാന്ധി, ഭഗത് സിങ് എന്നിവരുടെ ആശയങ്ങളും ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശവും പ്രതിഷേധിക്കാനുള്ള അവകാശവുമാണ് ജനങ്ങളുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതിന് പകരം കേന്ദ്ര സർക്കാർ ബലപ്രയോഗത്തിലൂടെ അവരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും പ്രകാശ് രാജ് വിമർശിച്ചു. ആയുധങ്ങളല്ല, ഭരണഘടനയും ജനാധിപത്യപരമായ പ്രതിഷേധവുമാണ് തങ്ങളുടെ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ നിശ്ചയിച്ചിരുന്ന ‘തിരംഗ മാർച്ചിന്’ മുന്നോടിയായി അഭിജിത് ദിപ്‌കെയെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയെയും പ്രകാശ് രാജ് വിമർശിച്ചു. സംയുക്ത കിസാൻ മോർച്ച, കർഷക സംഘടനകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവയുടെ പിന്തുണയോടെ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിഷയം പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ഉന്നയിക്കണമെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടതായും പ്രകാശ് രാജ് വ്യക്തമാക്കി. അതേസമയം, ഡൽഹിയിലെ പ്രതിഷേധങ്ങളുടെ മറവിൽ കോൺഗ്രസും സഖ്യകക്ഷികളും ബംഗ്ലാദേശ് മാതൃകയിലുള്ള ഭരണമാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നേരത്തേ ആരോപിച്ചിരുന്നു.

BREAKING NEWS
പിണറായിക്കെതിരെ ഇഡിയുടെ നിർണായക നീക്കം! ചോദ്യംചെയ്യലിന് സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത സംഘം കൊച്ചിയിലെത്തും; തീർത്തും ഒരുക്കത്തോടെയുള്ള നീക്കങ്ങൾ
17 Oct 2026
BREAKING NEWS
ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കുപറ്റിയ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അമിത വേ​ഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ച് 18 കാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവിന് ​ഗുരുതര പരുക്ക്
17 Oct 2026
BREAKING NEWS
ഭർത്താവ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ, ഭാര്യയ്ക്ക് വൃക്കരോ​ഗം; മകനും മരുമകളും ചോറ്റാനിക്കരയിൽ പോയി വന്നപ്പോൾ ഇരുവരും ജീവനൊടുക്കിയ നിലയിൽ
17 Oct 2026
BREAKING NEWS
ഇഡി വീട്ടിലെത്തി, പ്രതിപക്ഷ നേതാവ് സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് കൈപ്പറ്റാതെ വീട്ടുകാർ, നോട്ടീസ് വീട്ടിൽ പതിച്ച് മടങ്ങി... 23 ന് നേരിട്ട് ഹാജരാകാൻ നിർദേശം!! കേസ് സുപ്രിം കോടതിയുടെ പരി​ഗണനയിൽ, ഇഡിക്കു മുന്നിൽ ഹാജരാകുന്ന തീരുമാനം പിന്നീട്
17 Oct 2026