BREAKING NEWS

“പഴയതൊക്കെ മറക്കണോ”?? തല്‍ക്കാലം ഇത് ഇവിടെ കിടക്കട്ടെ, ബാക്കി പിന്നെ!! സര്‍ക്കാരിന്റെ പിണറായി അനുകൂല നിലപാടിനെതിരെ സി ആര്‍ മഹേഷ്

· · 1 min read
Share: Copied!

കൊല്ലം: സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നടപടിക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ജിന്റോ ജോണ്‍ എന്നിവര്‍ക്ക് പിന്നാലെ നേൃത്വത്തിനെതിരെ സിആര്‍ മഹേഷ് എംഎല്‍എയും രംഗത്തുവന്നു. ‘പഴയതൊക്കെ മറക്കണോ’ എന്ന ഗോഡ്ഫാദര്‍ ചിത്രത്തിലെ പ്രസ്തമായ ഡയലോഗ് പങ്കുവച്ചാണ് മഹേഷ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു എത്തിയത്.

‘തല്‍ക്കാലം ഇത് ഇവിടെ കിടക്കട്ടെ, ബാക്കി പിന്നെ!’ എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചത്. പിണറായി അനുകൂല സര്‍ക്കാര്‍ നിലപാടിനതിരെ നേരത്തെ മാത്യു കുഴല്‍ നാടനും, ജിന്റോ ജോണ്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലും മാത്യു കുഴല്‍നാടന്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.

കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത നടപടി അദ്ദേഹം ആവര്‍ത്തിച്ചെങ്കിലും യോഗത്തില്‍ പൊതുപിന്തുണ കിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വീകരിച്ച നിലപാട് പൊതുവെ അംഗീകരിക്കപ്പെടുകയായിരുന്നു. മഹേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

BREAKING NEWS
ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കുപറ്റിയ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അമിത വേ​ഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ച് 18 കാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവിന് ​ഗുരുതര പരുക്ക്
17 Oct 2026
BREAKING NEWS
ഭർത്താവ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ, ഭാര്യയ്ക്ക് വൃക്കരോ​ഗം; മകനും മരുമകളും ചോറ്റാനിക്കരയിൽ പോയി വന്നപ്പോൾ ഇരുവരും ജീവനൊടുക്കിയ നിലയിൽ
17 Oct 2026
BREAKING NEWS
ഇഡി വീട്ടിലെത്തി, പ്രതിപക്ഷ നേതാവ് സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് കൈപ്പറ്റാതെ വീട്ടുകാർ, നോട്ടീസ് വീട്ടിൽ പതിച്ച് മടങ്ങി... 23 ന് നേരിട്ട് ഹാജരാകാൻ നിർദേശം!! കേസ് സുപ്രിം കോടതിയുടെ പരി​ഗണനയിൽ, ഇഡിക്കു മുന്നിൽ ഹാജരാകുന്ന തീരുമാനം പിന്നീട്
17 Oct 2026
BREAKING NEWS
മറ്റൊരു ഭാര്യയുണ്ടെന്ന് മറച്ചുവച്ച് ഒരുമിച്ച് താമസിച്ചു, പിന്നാലെ സ്ത്രീയേയും മകളെയും ക്രൂരമായി മര്‍ദിച്ചു, സിപിഎം നേതാവ് ഇടപെട്ടതോടെ കേസ് രജിസ്റ്റര്‍ ചെയ്യാതെ എഎസ്ഐ
17 Oct 2026