BREAKING NEWS

ഇഡി വീട്ടിലെത്തി, പ്രതിപക്ഷ നേതാവ് സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് കൈപ്പറ്റാതെ വീട്ടുകാർ, നോട്ടീസ് വീട്ടിൽ പതിച്ച് മടങ്ങി… 23 ന് നേരിട്ട് ഹാജരാകാൻ നിർദേശം!! കേസ് സുപ്രിം കോടതിയുടെ പരി​ഗണനയിൽ, ഇഡിക്കു മുന്നിൽ ഹാജരാകുന്ന തീരുമാനം പിന്നീട്

· · 1 min read
Share: Copied!

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ നോട്ടീസ് നൽകാൻ ഇഡി എത്തി. പിണറായി സ്ഥലത്തില്ലാത്തതിനാൽ വീട്ടുകാർ നോട്ടീസ് കൈപ്പറ്റിയില്ല. ഇതോടെ പോലീസുമായെത്തി നോട്ടീസ് വീട്ടിലെ ഭിത്തിയിൽ പതിച്ച് ഇഡി മടങ്ങുകയായിരുന്നു. 23ന് നേരിട്ട് ഹാജരാകാനാണ് സമൻസിലെ നിർദേശം.

സുപ്രിംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകുന്ന കാര്യം പിന്നീട് തീരുമാനിക്കും. നിയമസഭ നടക്കുന്ന കാര്യവും ചൂണ്ടിക്കാട്ടാൻ ആലോചനയെന്നാണ് റിപ്പോർട്ട്. അതിനിടെ സിഎംആർഎൽ കേസിലെ പിണറായി വിജയൻറെ ഹർജി അനുഭാവപൂർവം പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. വെക്കേഷൻ ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് നോക്കാമെന്നും ഇല്ലെങ്കിൽ 26ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം അറസ്റ്റിന് സാധ്യതയുണ്ടെന്ന് പിണറായി കോടതിയെ അറിയിച്ചു. സിദ്ദാർഥ് ലൂത്രയാണ് പിണറായിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പിണറായിയെ കൂടാതെ മുഹമ്മദ് റിയാസും വീണയും സുപ്രിംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിണറായി ഹർജി നൽകിയത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല. സിംഗിൾ ബെഞ്ച് വിധിയിൽ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി സമർപ്പിച്ച ഹർജി കോടതി ഒറ്റവരിയിൽ തള്ളുകയായിരുന്നു. തന്റെ വാദം കൂടി കേൾക്കണമെന്ന പിണറായി വിജയന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിക്കാൻ തയ്യാറായില്ല. ഇതിനെതിരെയാണ് പിണറായി സുപ്രിംകോടതിയെ സമീപിച്ചത്.

മറ്റൊരു ഭാര്യയുണ്ടെന്ന് മറച്ചുവച്ച് ഒരുമിച്ച് താമസിച്ചു, പിന്നാലെ സ്ത്രീയേയും മകളെയും ക്രൂരമായി മര്‍ദിച്ചു, സിപിഎം നേതാവ് ഇടപെട്ടതോടെ കേസ് രജിസ്റ്റര്‍ ചെയ്യാതെ എഎസ്ഐ

BREAKING NEWS
'2029ൽ ഭരണമാറ്റം ഉറപ്പ്, ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല;നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമുണ്ട്; ഭരണഘടനയും വോട്ടവകാശവുമുണ്ട്': പ്രകാശ് രാജ്
17 Oct 2026
BREAKING NEWS
ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കുപറ്റിയ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അമിത വേ​ഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ച് 18 കാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവിന് ​ഗുരുതര പരുക്ക്
17 Oct 2026
BREAKING NEWS
ഭർത്താവ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ, ഭാര്യയ്ക്ക് വൃക്കരോ​ഗം; മകനും മരുമകളും ചോറ്റാനിക്കരയിൽ പോയി വന്നപ്പോൾ ഇരുവരും ജീവനൊടുക്കിയ നിലയിൽ
17 Oct 2026
BREAKING NEWS
മറ്റൊരു ഭാര്യയുണ്ടെന്ന് മറച്ചുവച്ച് ഒരുമിച്ച് താമസിച്ചു, പിന്നാലെ സ്ത്രീയേയും മകളെയും ക്രൂരമായി മര്‍ദിച്ചു, സിപിഎം നേതാവ് ഇടപെട്ടതോടെ കേസ് രജിസ്റ്റര്‍ ചെയ്യാതെ എഎസ്ഐ
17 Oct 2026