BREAKING NEWS

“അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പോലീസിനു കഴിയുമോ? ഞാൻ നിയമം ലംഘിച്ചിട്ടില്ല, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?, എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ”- പോലീസിനോട് ദീപ്കെ

· · 1 min read
Share: Copied!

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ​യും വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യും സി​ജെ​പി പ്ര​ഖ്യാ​പി​ച്ച ‘തി​രം​ഗ മാ​ർ​ച്ചി​ന്’ തൊ​ട്ടു​മു​മ്പ് കസ്റ്റഡിയിലെടുക്കാനെത്തിയ ഡ​ൽ​ഹി പോ​ലീ​സും പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ​യും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്കം. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​വു​മാ​യി പോ​ലി​സു​കാ​ർ ന്യൂ​ഡ​ൽ​ഹി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് “എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?” എ​ന്ന് ചോ​ദി​ച്ച് ദീ​പ്കെ പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ഞാൻ നിയമം ലംഘിച്ചിട്ടില്ല. എങ്ങനെയാണ് എന്നെ കസ്റ്റഡിയിൽ എടുക്കാനാകുന്നത്? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?- ഡൽഹി പോലീസിനോട് ദിപ്കെ ചോദിച്ചു. എന്നാൽ പ്രതിരോധമെന്നോണമാണ് നടപടി എന്നായിരുന്നു ഡൽഹി പോലീസിന്റെ മറുപടി.

അതുപോലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ചു എ​ന്നാ​രോ​പി​ച്ച് പോ​ലീ​സ് ന​ൽ​കി​യ നോ​ട്ടീ​സും ദീ​പ്കെ ചോ​ദ്യം ചെ​യ്തു. അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച അ​ദ്ദേ​ഹം, ത​ങ്ങ​ൾ ഗാ​ന്ധി​യ​ൻ രീ​തി​യി​ലു​ള്ള അ​ഹിം​സാ​ത്മ​ക പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും പോലീസിനോ‌ട് പറഞ്ഞു.

അതേസമയം കൊ​ണാ​ട്ട് പ്ലേ​സി​ലെ സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ ദേ​ശീ​യ പ​താ​ക​യേ​ന്തി പ്ര​തി​ഷേ​ധി​ക്കാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും സി​ജെ​പി ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും സെ​ൻ​ട്ര​ൽ പാ​ർ​ക്ക് അ​ട​ച്ചി​ടാ​ൻ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു.

നിത്യയും നിഷാന്തും ദീർഘകാലമായി പ്രണയത്തിൽ, ഒരുതവണ 18 കാരി യുവാവിനൊപ്പം ഇറങ്ങിപ്പോയി, പെൺകുട്ടിയെ തിരികെ കൊണ്ടുവന്നത് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി,  നാലു ദിവസം മുമ്പ് നിഷാന്തിനെ അന്വേഷിച്ച് പെൺകുട്ടി പൂപ്പാറയിൽ എത്തിയിരുന്നു…

BREAKING NEWS
CJPയുടെ തിരംഗ പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്‌ക്; നടക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാലോചന, സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം - ആരോപണവുമായി ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്
16 Oct 2026
BREAKING NEWS
നിത്യയും നിഷാന്തും ദീർഘകാലമായി പ്രണയത്തിൽ, ഒരുതവണ 18 കാരി യുവാവിനൊപ്പം ഇറങ്ങിപ്പോയി, പെൺകുട്ടിയെ തിരികെ കൊണ്ടുവന്നത് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി,  നാലു ദിവസം മുമ്പ് നിഷാന്തിനെ അന്വേഷിച്ച് പെൺകുട്ടി പൂപ്പാറയിൽ എത്തിയിരുന്നു...
16 Oct 2026
BREAKING NEWS
'എന്റെ മൂന്ന് ചെറിയ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം, പ്രായമായ മാതാപിതാക്കളുണ്ടെന്ന് പ്രതികൾ'!! ഭർത്താവിനെ കഴുത്തുഞെരിച്ച് കൊന്നിട്ട് പാമ്പുകടിയേറ്റു മരിച്ചതായി വരുത്തിത്തീർക്കാൻ ശ്രമം, ഭാര്യയ്ക്കും കാമുകനും വധശിക്ഷ- നിർണായകമായത് ഇരുവരും തമ്മിലുള്ള 50ലധികം ഫോൺ കോളുകൾ
16 Oct 2026
BREAKING NEWS
’എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ല, പൈസ തരാമോ? ഗൂഗിൾ പേ വഴി തിരികെ അയച്ചുതരാം’; വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് വി ശ്വസിപ്പിച്ചു, 10,000 രൂപ തട്ടി; യുവാവ് അറസ്റ്റിൽ
16 Oct 2026