ന്യൂഡൽഹി: കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടത്താനിരുന്ന ‘ലെഹ്റാ ദോ തിരംഗ’ മാർച്ചിന് മുന്നോടിയായി സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നിശ്ചയിച്ചിരുന്ന മാർച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നേരത്തേ നോട്ടീസ് നൽകിയിരുന്നു. നിർദേശം ലംഘിച്ചെന്നാരോപിച്ചാണ് നടപടി.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. അതേസമയം, ദേശീയപതാകകളുമായി സി.ജെ.പി. പ്രവർത്തകർ കൊണാട്ട് പ്ലേസിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.