BREAKING NEWS

മറ്റാര്‍ക്കുമില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്, നമ്മളെന്തിന് മാസപ്പടിക്കാര്‍ക്ക് ദാനം നല്‍കണം?? തോറ്റവരുടെ നാറ്റമെന്തിന് കോണ്‍ഗ്രസിന്റെ ഖദറില്‍ വാരിത്തേക്കണം?? മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം, സര്‍ക്കാരിനെ വിമര്‍ശിച്ച് ജിന്റോ ജോണ്‍

· · 1 min read
Share: Copied!

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. പാവപ്പെട്ട മറ്റ് മനുഷ്യര്‍ക്കില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്. സാധാരണ സിപിഎമ്മുകാര്‍ പോലും ആഗ്രഹിക്കാത്തത് നമ്മളെന്തിന് മാസപ്പടിക്കാര്‍ക്ക് ദാനം നല്‍കണം. കടത്ത് കടന്ന് കര പറ്റിയാല്‍ തോണി പുഴയില്‍ മുക്കുന്ന പോലുള്ള നിലപാട് ഒരല്പം വാര്‍ദ്ധക്യസഹജമാണ്. ജിന്റോ ജോണ്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും നേരിട്ട കേസുകളും പീഡനങ്ങളും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ജിന്റോ ജോണ്‍ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടുന്നു. ഉമ്മന്‍ചാണ്ടി നീതിമാനായിരുന്നു എന്ന് ഒരായിരം വട്ടം പ്രസംഗിച്ചവര്‍ അതെല്ലാം മറന്നു പോയി. ആ മനുഷ്യന്റെ പേരില്‍ കൂടിയായിരുന്നു ഈ വിജയമെന്നും മറന്നു. നൂറുശതമാനം നീതി നിഷേധിക്കപ്പെട്ടാണ് ഉമ്മന്‍ചാണ്ടി യാത്രയായതെന്നും മറന്നു.

പിണറായിയുടെ പകയില്‍ പടച്ചെടുത്ത കള്ളക്കേസില്‍ ആക്ഷേപിക്കപ്പെട്ട, വേട്ടയാടപ്പെട്ട മനുഷ്യരുടെ ഓര്‍മ്മകള്‍ പോലും പക്വതക്കുറവായി തോന്നുന്ന വളര്‍ച്ചയെത്തിയോ മുതിര്‍ന്നവരെ നിങ്ങള്‍ക്ക്? പിണറായിയുടെ ധാര്‍ഷ്ട്യത്തില്‍ കുന്നംകുളത്തെ സുജിത്തിനും രക്ഷാപ്രവര്‍ത്തനം നേരിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കെഎസ്‌ക്കാര്‍ക്കുമെല്ലാം കേസും ജയില്‍വാസവും ക്രൂരമര്‍ദ്ദനങ്ങളും കിട്ടിയപ്പോള്‍ മറവിയിലേക്ക് വേഗത കൂട്ടിയ അധികാരം കിട്ടിയത് നിങ്ങള്‍ക്കാണ്. അവിടെ പിന്നെ സാധാരണ പ്രവര്‍ത്തകരുടെ വികാരം പോലും പക്വതക്കുറവാണല്ലോ അല്ലേ?. മടിയില്‍ അധാര്‍മികകതയുടെ കനമുള്ള, കൈകള്‍ ശുദ്ധമല്ലാത്ത, നിയമപരമായി കേസിനെ നേരിടാന്‍ കരുത്തില്ലാത്ത മാസപ്പടിയുടെ കാരണഭൂതന്റെ കൈപിടിച്ച് കര പറ്റിക്കുന്നതെന്ന് തോന്നുന്ന ഒന്നുപോലും ഉണ്ടായിക്കൂടാ.

മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ നീതിബോധത്തില്‍ നിന്നുമാണ് അഭയ കേസിലെ പ്രതികളെ ശിക്ഷിക്കാനുതകിയ മൊഴിയുണ്ടായതെന്ന് മറക്കരുത്. പിണറായിക്ക് വേണ്ടി ഹര്‍ജിക്കാരനെ ശല്യക്കാരനായ വ്യവഹാരിയെന്ന ചാപ്പയടിച്ചത് കുറച്ച് കടന്ന കുരുതലായിപ്പോയി. രാഷ്ട്രീയമായി പറഞ്ഞു തോറ്റവരുടെ നാറ്റമെന്തിന് കോണ്‍ഗ്രസിന്റെ ഖദറില്‍ വാരിത്തേക്കണം?. സാധാരണ പ്രവര്‍ത്തകരുടെ രാഷ്ട്രീയ ബോധ്യത്തിന് വിലയിടരുത്. മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്നും ഓര്‍ക്കണം. ജിന്റോ ജോണ്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.

BREAKING NEWS
ആദ്യം ഇര, പിന്നീട് തലവനുമായി കൂട്ടുചേർന്ന് വല നെയ്തുതുടങ്ങി!! ലഹരി അകത്തുചെന്നാൽ ശരണ്യയുടെ മട്ടും ഭാവവും മാറും, ഒരു തരം ഭ്രാന്തായ അവസ്ഥ, നിയന്ത്രണം വിട്ട് പെരുമാറും!! തന്നെ ഏറ്റവും ഉപദ്രവിച്ചത് ശരണ്യയാണെന്ന സ്പാ കൂട്ടബലാത്സം​ഗ കേസിലെ ഇരയുടെ മൊഴി ശരിവച്ച് പോലീസും
16 Oct 2026
BREAKING NEWS
’ മൊബൈൽ ഫോണുണ്ടെന്ന് കരുതി എല്ലാവർക്കും മാധ്യമപ്രവർത്തകരായാൽ ശരിയാവില്ല, മറ്റുള്ളവർക്ക് പ്രശ്നമാകും’; അഭിപ്രായസ്വാതന്ത്ര്യത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണം
16 Oct 2026
BREAKING NEWS
കുഴഞ്ഞുവീണ യുവാവിനെ ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ചു, പിന്നാലെ അയല്‍വാസിയും കുഴഞ്ഞുവീണു മരിച്ചു
16 Oct 2026
BREAKING NEWS
’നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ സഹായിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചു’ ; വ്യാജവാർത്താ പരാതി; ഷാനിമോൾ ഉസ്മാന്റെ മൊഴിയെടുത്തു
16 Oct 2026