BREAKING NEWS

സ്കൂട്ടറിന് പിന്നില്‍ കാറിടിച്ചു, വ്ലോഗർ ശിവത്തിൽ അനൂപിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

· · 1 min read
Share: Copied!

എടക്കാട്: ദേശീയപാത-66 നടാലിൽ ഇരുചക്രവാഹനത്തിന് പിറകിൽ കാറിടിച്ച് വ്‌ലോഗർ മരിച്ചു. സുഹൃത്തിന് സാരമായി പരിക്കേറ്റു. ഇരുചക്രവാഹന യാത്രക്കാരനായ പടന്നപ്പാലം ‘രാധേയ’ത്തിൽ ശിവത്തിൽ അനൂപാണ് (36) മരിച്ചത്.

കൂടെയുണ്ടായിരുന്ന താണ സ്വദേശി ഷബീറിനാണ് പരിക്കേറ്റത്. ‘ശിവത്തിൽ അനൂപ്’ എന്നപേരിൽ സാമൂഹികമാധ്യമങ്ങളിൽ സജീവമായിരുന്നു മരിച്ച അനൂപ്. നടാലിന് സമീപം വ്യാഴാഴ്ച രാത്രിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവരും സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ഇതുവഴി പോകുകയായിരുന്ന എടക്കാട് എസ്.ഐ. കെ.പി.നിഷാദും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ചാലയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്.

കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു കാറും സ്‌കൂട്ടറും. ദേശീയപാതയുടെ അരികിലിടിച്ച് കാറിന്റെ മുൻഭാഗം തകർന്നു. രാധയാണ് മരിച്ച അനൂപിന്റെ അമ്മ.

BREAKING NEWS
സ്വർണ്ണം താഴേയ്ക്കോ? ഒരാഴ്ചയ്ക്കിടെ പവന് ₹2,400 വരെ വിലയിടിവ്; ഫെഡിന്റെ നയസൂചനകളും ഡോളർ–രൂപ വിനിമയവുംസ്വർണവിലയിൽ സമ്മർദം സൃഷ്ടിക്കുന്നു; തുടർനീക്കങ്ങൾ ഫെഡിന്റെ തീരുമാനങ്ങളെ ആശ്രയിക്കും
16 Oct 2026
BREAKING NEWS
ബോസ് വിദേശി? സിനഗോഗ് ആക്രമണ കേസ് പ്രതി മൂവാറ്റുപുഴയിൽ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമായി, ദൃശ്യങ്ങൾ കാണാമറയത്തുള്ള ബോസിന് അയച്ചുനൽകി, ആക്രമണത്തിനു പ്രതിഫലം ലഭിച്ചിരുന്നത് ക്രിപ്റ്റോ കറൻസി വഴി, ആയുധങ്ങൾ ഇന്റർനെറ്റിൽ തെരഞ്ഞു, തീവ്രവാദ ബന്ധമെന്ന സംശയത്തിൽ എബിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും
16 Oct 2026
BREAKING NEWS
വിവാഹത്തെച്ചൊല്ലി വാക്കുതര്‍ക്കം, 18കാരിയെ കഴുത്ത് ഞെരിച്ച് കൊന്നു, പിന്നാലെ കല്ലുകൊണ്ട് മുഖത്തടിച്ചു, മൃതദേഹം കത്തിച്ച് രക്ഷപ്പെടാന്‍ ശ്രമം, 19കാരനായ ആണ്‍സുഹൃത്ത് പിടിയില്‍
16 Oct 2026
BREAKING NEWS
വീട്ടില്‍ പോയി പറയാന്‍ പറഞ്ഞത് തോല്‍വിക്ക് കാരണമായി, പിണറായി വിജയന്‍ ഏകപക്ഷീയമായി മുന്നോട്ട് പോയി, യുവ നേതാക്കളില്‍ പലര്‍ക്കും പാര്‍ട്ടി സ്ഥാനങ്ങളിലെത്താന്‍ അമിത താല്‍പര്യം, സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം
16 Oct 2026