BREAKING NEWS

കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു മലയാളികൾ ഉൾപെടെ നാലു മരണം

· · 1 min read
Share: Copied!

ബെംഗളൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. യാത്രക്കാരായ ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ എന്നിവരും ബസിലെ ക്ലീനറായ മറ്റൊരാളുമാണ് മരിച്ചത്.

മൈസൂരുവിന് സമീപം ഹുൻസൂർ പെരിയപട്ടണയിൽ ഇന്ന് പുലർച്ചെ 3.45-ഓടെയായിരുന്നു അപകടമുണ്ടായത്. കോഴിക്കോട് നിന്ന് പോയ കാവേരി എന്ന സ്ലീപ്പർ ബസ് എതിർദിശയിൽ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

അതേസമയം മരിച്ചതെല്ലാം ഡ്രൈവർ കാബിനിൽ ഉണ്ടായിരുന്നവരാണെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ പെരിയപട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റവരെ ഹുൻസൂരിലേക്കും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

“ദേശീയപതാക ആർക്കൊക്കെ ഉയർത്താം, ആർക്കൊക്കെ ഉയർത്താൻ പാടില്ല എന്ന് ഡൽഹി പോലീസ് എങ്ങനെ തീരുമാനിക്കും?. ഇനി അതിനും ആളുകൾ പോലീസിന്റെ അനുമതി തേടേണ്ടി വരുമോ? പ്രതിഷേധങ്ങളെ സർക്കാർ എന്തുകൊണ്ട് ഭയക്കുന്നു?” – അഭിജിത് ദീപ്‌കെ

BREAKING NEWS
ബോസ് വിദേശി? സിനഗോഗ് ആക്രമണ കേസ് പ്രതി മൂവാറ്റുപുഴയിൽ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമായി, ദൃശ്യങ്ങൾ കാണാമറയത്തുള്ള ബോസിന് അയച്ചുനൽകി, ആക്രമണത്തിനു പ്രതിഫലം ലഭിച്ചിരുന്നത് ക്രിപ്റ്റോ കറൻസി വഴി, ആയുധങ്ങൾ ഇന്റർനെറ്റിൽ തെരഞ്ഞു, തീവ്രവാദ ബന്ധമെന്ന സംശയത്തിൽ എബിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും
16 Oct 2026
BREAKING NEWS
ആദ്യ വിവാഹം മറച്ചുവച്ച് വഞ്ചിച്ചു, ശാരീരികമായി ക്രൂരമര്‍ദനം, മക്കളെ ഭീഷണിപ്പെടുത്തി, തന്നെ കൊല്ലാനും ഗൂഢാലോചന, ഭര്‍ത്താവിനെതിരെ പരാതിയുമായി മന്ത്രി രേഖ ആര്യ
16 Oct 2026
BREAKING NEWS
മക്കളേ കോളടിച്ചല്ലോ..... ഇത്തവണ പൂജവെപ്പിനോടനനുബന്ധിച്ച് തിങ്കളാഴ്ചയും അവധി, ശനിയും ഞായറും കൂട്ടി വിദ്യാർഥികൾക്ക് കിട്ടുക 5 ദിവസത്തെ അവധി, ഔദ്യോഗിക ഉത്തരവ് ഇന്നിറങ്ങും
16 Oct 2026
BREAKING NEWS
സ്കൂട്ടറിന് പിന്നില്‍ കാറിടിച്ചു, വ്ലോഗർ ശിവത്തിൽ അനൂപിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
16 Oct 2026