BREAKING NEWS

’30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കും’; ഡൽഹിയിൽ ദസറ ആഘോഷങ്ങളോടനുബന്ധിച്ച് രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കൂറ്റൻ കോലങ്ങൾക്കൊപ്പമാണ് കത്തിക്കുക; രാഷ്ട്രീയമല്ല, ശുചിത്വസന്ദേശമെന്ന് ബിജെപി

· · 1 min read
Share: Copied!

ന്യൂഡൽഹി: ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി പീതാംപുരയിൽ നടക്കുന്ന രാംലീല പരിപാടിയിൽ 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കാൻ തീരുമാനം. രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കൂറ്റൻ കോലങ്ങൾക്കൊപ്പമാണ് പാറ്റയുടെ കോലവും കത്തിക്കുക. പരിപാടി സംഘടിപ്പിക്കുന്ന ശ്രീ കേശവ് റാം ലീല കമ്മിറ്റി ഇക്കാര്യം അറിയിച്ചു.

രാജ്യ തലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി.) പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പുതിയ നീക്കം. പാറ്റയുടെ കോലം അഴുക്കിന്റെയും മാലിന്യത്തിന്റെയും പ്രതീകമായാണ് അവതരിപ്പിക്കുന്നതെന്ന് കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ പറഞ്ഞു. സ്വച്ഛ് ഭാരത്, സ്വച്ഛ് ഡൽഹി പദ്ധതികളുടെ ഭാഗമായി ശുചിത്വ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യമെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാംലീല നാടകത്തിൽ രാവണന്റെ സൈന്യത്തിലെ അസുരന്മാരിൽ ഒരാളായാണ് പാറ്റയെ ചിത്രീകരിക്കുകയെന്നും സംഘാടകർ അറിയിച്ചു. തിന്മയ്ക്കുമേൽ നന്മയുടെ വിജയം എന്ന ദസറ സന്ദേശത്തിനൊപ്പം ശുചിത്വത്തിന്റെ പ്രാധാന്യവും ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.

തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തെ തുടർന്നാണ് കോക്രോച്ച് ജനതാ പാർട്ടി രൂപംകൊണ്ടത്. ജൂൺ, ജൂലൈ മാസങ്ങളിൽ മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സംഘടന ജന്തർമന്ദറിൽ ആഴ്ചകളോളം പ്രതിഷേധം നടത്തിയിരുന്നു.

നിലവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സംഘടനയുടെ പ്രതിഷേധം. ഒക്ടോബർ 10-ന് ജന്തർമന്ദറിൽ പ്രഖ്യാപിച്ച സമരത്തിനിടെ സ്ഥാപകൻ അഭിജിത് ദീപ്‌കെ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചിരുന്നു.

ഒക്ടോബർ 16-ന് കൊണാട്ട് പ്ലേസിൽ തിരംഗ സമരം നടത്താനാണ് സംഘടനയുടെ തീരുമാനം. ദേശീയ പതാകയുമായി പ്രതിഷേധിച്ചതിന് സി.ജെ.പി. നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലേക്ക് അയച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്.

BREAKING NEWS
മക്കളേ കോളടിച്ചല്ലോ..... ഇത്തവണ പൂജവെപ്പിനോടനനുബന്ധിച്ച് തിങ്കളാഴ്ചയും അവധി, ശനിയും ഞായറും കൂട്ടി വിദ്യാർഥികൾക്ക് കിട്ടുക 5 ദിവസത്തെ അവധി, ഔദ്യോഗിക ഉത്തരവ് ഇന്നിറങ്ങും
16 Oct 2026
BREAKING NEWS
സ്കൂട്ടറിന് പിന്നില്‍ കാറിടിച്ചു, വ്ലോഗർ ശിവത്തിൽ അനൂപിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
16 Oct 2026
BREAKING NEWS
"മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ്, ആ താണ്ഡവമാണ് ഡൽഹിയിൽ നടത്തിക്കൊണ്ടിരിക്കുന്നത്";രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ശ്രീലേഖക്കെതിരെ കേസെടുത്ത് പോലീസ്
16 Oct 2026
BREAKING NEWS
കാട്ടുപോത്തിനെ വേട്ടയാടി വെടിവച്ചു കൊന്നു, ഇറച്ചി തമിഴ്നാട്ടിലേക്കു കടത്തി- കായികാധ്യാപകൻ അറസ്റ്റിൽ!! പിടിയിലായത് കേരള- തമിഴ്‌നാട് അതിർത്തികളിലെ റിസോർട്ടുകളിലേക്ക് ഇറച്ചിയെത്തിക്കുന്ന നായാട്ട് സംഘങ്ങളിലെ പ്രധാനി
16 Oct 2026