BREAKING NEWS

തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ്റ്റ്

· · 1 min read
Share: Copied!

ഹൈദരാബാദ്: ദുർഗാ പൂജയോടനുബന്ധിച്ച് അന്നപ്രസാദം വിതരണം ചെയ്ത സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പ്രസാദത്തിലേക്കു മീൻ കഴുകിയ വെള്ളവും മീൻ അവശിഷ്ടങ്ങളും ഒഴിച്ചെന്ന ആരോപണം. സംഭവത്തിൽ കേസെടുത്ത പോലീസ് യുവതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹൈദരാബാദിലെ ആർ.കെ. പുരം, സൈനിക്പുരി മേഖലയിലാണ് സംഭവം.

നേരെഡ്മെറ്റ് പോലീസിന്റെ വിശദീകരണമനുസരിച്ച്, പ്രദേശത്തെ ഒരു ക്ഷേത്രത്തിന് മുന്നിൽ സ്ത്രീകൾ അന്നപ്രസാദം വിതരണം ചെയ്തുവരികയായിരുന്നു. ഇതിനായി യുവതിയുടെ വീടിന് പുറത്തുള്ള റോഡിൽ മേശകളും സ്ഥാപിച്ചിരുന്നു. പ്രദേശത്തെ ഏക മുസ്‌ലിം കുടുംബം ഈ യുവതിയുടേതാണെന്നാണ് റിപ്പോർട്ട്.

വീടിന് പുറത്തുള്ള റോഡിൽ മേശകൾ സ്ഥാപിക്കുന്നതിനെ യുവതി എതിർത്തതോടെയാണ് തർക്കം ആരംഭിച്ചത്. അവിടെ മേശകൾ സ്ഥാപിക്കരുതെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും സ്ത്രീകൾ മറുപടി നൽകിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി.

തർക്കത്തിന് പിന്നാലെ, വീടിന്റെ ഒന്നാം നിലയിൽനിന്ന് അന്നപ്രസാദം വിതരണം ചെയ്തിരുന്ന സ്ഥലത്തേക്ക് മീൻ കഴുകിയ വെള്ളവും മീൻ അവശിഷ്ടങ്ങളും യുവതി ഒഴിച്ചെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 196, 299, 351, 352 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് നേരെഡ്മെറ്റ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വെങ്കടയ്യ സിയാസത്ത് പറഞ്ഞു. കേസിൽ തുടർനടപടികൾ സ്വീകരിച്ച പോലീസ് യുവതിയെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു.

പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മതിയായ പരിചരണം ലഭിച്ചില്ല, വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ യുവതിയോടി നഴ്‌സ് മോശമായി പെരുമാറി…പ്രസവത്തിനിടെ നവജാതശിശു മരിച്ചു, കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ, കുഞ്ഞിനെ പുറത്തെടുത്തപ്പോൾ മരിച്ചിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട്

BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ചു, ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി!! പോളിടെക്‌നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം, അപകടം പരീക്ഷയെഴുതാനായി കോളേജിലേക്ക് പോകവേ
15 Oct 2026
BREAKING NEWS
റിപ്പോർട്ട് വായിച്ചാൽ ഞെട്ടിപ്പോകും... കണ്ണൂരിൽ എന്തിനാണ് 1000 ഏക്കർ ഭൂമി ഏറ്റെടുത്തത്? കിഫ്ബി സർക്കാർ നൽകിയ 99.4 % ചെലവഴിച്ചത് വായ്പാ തിരിച്ചടവിന് വേണ്ടി മാത്രം!! മസാല ബോണ്ടിൽ 181.73 കോടി നഷ്ടം, ചില പ്രദേശങ്ങൾക്ക് അധിക തുക നൽകി... ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി, 498 പേർക്ക് അനുമതിയില്ലാതെ...
15 Oct 2026
BREAKING NEWS
പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മതിയായ പരിചരണം ലഭിച്ചില്ല, വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ യുവതിയോടി നഴ്‌സ് മോശമായി പെരുമാറി...പ്രസവത്തിനിടെ നവജാതശിശു മരിച്ചു, കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ, കുഞ്ഞിനെ പുറത്തെടുത്തപ്പോൾ മരിച്ചിരുന്നുവെന്ന്...
15 Oct 2026