BREAKING NEWS

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനത്തിൽ രണ്ടു മക്കളേയും നഷ്ടമായി, കാറോടിച്ച മാതാവ് അബോധാവസ്ഥയിൽ ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞു, ലോറി ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തത് വീട്ടമ്മയ്ക്കെതിരെ… ഒടുവിൽ 11 വർഷത്തിനു ശേഷം നീതി, 35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

· · 1 min read
Share: Copied!

കാഞ്ഞങ്ങാട്: കാറപകടത്തിൽ രണ്ട് മക്കൾ മരിക്കുകയും കാറോടിച്ച മാതാവ് മാസങ്ങളോളം അബോധാവസ്ഥയിലാകുകയും ചെയ്ത സംഭവത്തിൽ 35 ലക്ഷം രൂപ കാറുടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ വിധി. പടന്നയിലെ സാബിറയും ഭർത്താവ് അയ്യൂബും നൽകിയ ഹർജിയിൽ കാസർകോട് അഡീഷണൽ ട്രിബൂണൽ ജഡ്ജി ടി.എച്ച്. രജിതയുടേതാണ് ഉത്തരവ്.

അപകടത്തിൽ അശ്രദ്ധമായി കാർ ഓടിച്ചുവെന്ന് കാണിച്ച് സാബിറയ്ക്കെതിരെയായിരുന്നു പോലീസ് കേസെടുത്തതും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതും. 21 രേഖകളുടെയും നാലു ദൃക്സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ പോലീസ് റിപ്പോർട്ട് തള്ളിയ കോടതി ചെലവ് സഹിതം നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.

2015 ജനുവരി 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മക്കളായ മുഹമ്മദ് അഫ്രീദി(7)യേയും മുഹമ്മദ് അർഫാസി(2)നേയും കൂട്ടി തന്റെ മാരുതിക്കാറിൽ കാസർകോടുനിന്ന് പടന്നയിലേക്ക് വരികയായിരുന്നു സാബിറ. ഇതിനിടെ പെരിയ നവോദയ വിദ്യാലയത്തിനടുത്തുവെച്ച് എതിരേവന്ന കെ.എ.19 ഡി 5454 നമ്പർ ലോറിയുമായി കാർ കൂട്ടിയിടിച്ചു.

അപകടത്തിൽ അഫ്രീദിയും അർഫാസും മരിച്ചു. സാബിറ അബോധാവസ്ഥയിൽ മംഗളൂരു ആശുപ്രത്രിയിൽ ഒരുമാസത്തോളം ചികിത്സയിൽ കഴിയുകയും ചെയ്തു. ഇതിനിടെ ലോറി ഡ്രൈവർ കർണാടക ബണ്ട്വാളിലെ ഇദ്ദിനബ്ബയുടെ പരാതിയിന്മേൽ ബേക്കൽ പോലീസ് സാബിറയ്ക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചെന്ന് കാണിച്ച് കേസെടുക്കുകയായിരുന്നു. ആശുപത്രിയിൽനിന്നെത്തിയ സാബിറ ഹൊസ്ദുർഗ് ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ ഹർജി നൽകുകയും കോടതി നിർദേശപ്രകാരം ബേക്കൽ പോലീസ് ലോറി ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ, പോലീസിന്റെ അന്തിമ റിപ്പോർട്ട് സാബിറയ്ക്കെതിരാവുകയായിരുന്നു.

ആദ്യം അന്വേഷിച്ച് തയ്യാറാക്കിയ വിവരങ്ങൾ മാത്രമാണ് കോടതി നിർദേശപ്രകാരം കേസെടുത്തിട്ടും രണ്ടാമത്തേതായി പോലീസ് നൽകിയത്. പോലീസ് റിപ്പോർട്ടും സാബിറയ്ക്കെതിരാണെന്ന് കാട്ടി എം.ഐ.സി.ടി. കോടതിയിൽ ലോറിയുടെ ഇൻഷുറൻസ് കമ്പനിയും വാദിച്ചു. എന്നാൽ, രേഖകളെല്ലാം വിശദമായി പരിശോധിച്ച്, സാക്ഷിമൊഴികൾ കേട്ട് എം.ഐ.സി.ടി. കേസ് കൈകാര്യംചെയ്ത അഡീഷണൽ ട്രിബൂണൽ ജഡജ് സാബിതയ്ക്കും ഭർത്താവിനുമനുകൂലമായി വിധിക്കുകയായിരുന്നു. ഹർജിക്കാർക്കുവേണ്ടി ഹൊസ്ദുർഗ് ബാറിലെ അഡ്വ. പി.കെ. ചന്ദ്രശേഖരൻ ഹാജരായി.

ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മാറിയവര്‍ക്ക് പിന്നാക്ക വിഭാഗ പദവി ലഭിക്കില്ല, പട്ടികജാതി പദവിയും നഷ്ടപ്പെടും- സുപ്രീം കോടതി

BREAKING NEWS
അമ്മയുടെ മുഖത്തും ദേഹത്തും മകളെക്കൊണ്ട് തിളച്ച വെള്ളം ഒഴിപ്പിച്ചു, ഒളിവിൽ കഴിഞ്ഞ അശ്വതി അച്ചുയും പിടിയിൽ, തുരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നും പൊക്കിയത് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ
15 Oct 2026
BREAKING NEWS
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി വിപുലീകരിച്ചു, പുതിയ നിയമനങ്ങൾ നടത്തുന്നത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയവർ, ജോലി ആവശ്യാർഥം മറ്റു പ്രവിശ്യകളിലേക്ക് മാറിയ അംഗങ്ങളുടെ ഒഴിവുകൾ നികത്തുവാൻ
15 Oct 2026
BREAKING NEWS
ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മാറിയവര്‍ക്ക് പിന്നാക്ക വിഭാഗ പദവി ലഭിക്കില്ല, പട്ടികജാതി പദവിയും നഷ്ടപ്പെടും- സുപ്രീം കോടതി
15 Oct 2026
BREAKING NEWS
അഡ്വ. പി ജെ റസിയബീവി എഐസിസിയുടെ ഒബിസി വനിത വിഭാഗം ദേശീയ ജനറൽ സെക്രട്ടറി
15 Oct 2026