BREAKING NEWS

പാർട്ടിയിൽ നിന്ന് കോടിയേരി ബാലകൃഷ്ണന് ലഭിക്കാത്ത പരിഗണന എന്തുകൊണ്ട് പിണറായിക്ക് കിട്ടുന്നു?? കാഞ്ചനയ്ക്ക് മൊയ്തീനോടുള്ള സ്നേഹത്തേക്കാൾ വലുതാണ് വിഡി സതീശിന് പിണറായി വിജയനോടുള്ളത്, നാളെ വീണ്ടും വക്കീൽ കുപ്പായമിട്ട് പിണറായിക്ക് വേണ്ടി വി ഡി കേരള ഹൈക്കോടതിയിൽ ഹാജരാകുന്ന മട്ടാണ്- ബി ബി ഗോപകുമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: അന്തരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യം കേരളം ചർച്ച ചെയ്യണമെന്ന് ബി.ജെ.പി എം.എൽ.എ ബി.ബി. ഗോപകുമാർ. സി.എം.ആർ.എൽ മാസപ്പടി കേസിൽ പിണറായി വിജയൻ പാർട്ടിയെ മറയാക്കുന്നു എന്നാണ് ഭംഗ്യന്തരേണ വിനോദിനി സൂചിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ടുകൊണ്ട് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ അഭ്യന്തര വകുപ്പ് മന്ത്രിയുമായ അന്തരിച്ച ടിയേരി ബാലകൃഷ്ണന്റെ സഹധർമ്മിണി വിനോദിനി ഒരു പത്രസമ്മേളനത്തിൽ പറഞ്ഞ ഒരു വാചകം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.

സംസ്ഥാന സെക്രട്ടറി എന്ന രീതിയിലോ മുൻ അഭ്യന്തര വകുപ്പ് മന്ത്രി എന്ന രീതിയിലോ ഞാനോ എന്റെ ഭർത്താവോ എന്റെ കുടുംബമോ (ബിനീഷ് കോടിയേരിയുടെ) കേസിനു വേണ്ടി പാർട്ടിയെ മറയാക്കിയിട്ടില്ല എന്നാണ് അവർ പറഞ്ഞത്. ആ പ്രസ്താവന നമ്മുടെ മുന്നിൽ ഉണ്ട്. അങ്ങനെയാണെങ്കിൽ സിഎംആർഎൽ കേസുമായി ബന്ധപ്പെട്ടുകൊണ്ട് പിണറായി വിജയൻ പാർട്ടിയെ മറയാക്കുന്നു എന്നാണ് ഭംഗ്യന്തരേണ വിനോദിനി സൂചിപ്പിച്ചത്. അത് കേരളം ചർച്ച ചെയ്യപ്പെടേണ്ട ഒരു കാര്യമാണ്. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിക്ക്, മുൻ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ലഭിക്കാത്ത പരിഗണന പാർട്ടിയിൽ നിന്ന് എന്തുകൊണ്ട് പിണറായിക്ക് കിട്ടുന്നു എന്ന ചോദ്യവും കൂടിയാണ് ഉന്നയിക്കപ്പെടേണ്ടത്. ഇത്തരം കാര്യങ്ങൾ കേരളത്തിലെ പൊതുസമൂഹം ചിന്തിക്കുകയും ചർച്ച ചെയ്യുകയും വേണം’ -അദ്ദേഹം പറഞ്ഞു.

കാഞ്ചനയ്ക്ക് മൊയ്തീനോടുള്ള സ്നേഹത്തേക്കാൾ വലുതാണ് വിഡി സതീശിന് പിണറായി വിജയനോടുള്ള സ്നേഹമെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു. എങ്ങനെയെങ്കിലും പിണറായിക്കെതിരെ എഫ്ഐആർ ഒഴിവാക്കുക, കേസ് ഒഴിവാക്കുക എന്നതാണ് വിഡി സതീശൻ ഗവൺമെന്റിന്റെ നയം. ഇപ്പോഴത്തെ അവരുടെ അടുപ്പവും സ്നേഹവും ഒക്കെ കണ്ടാൽ നാളെ വീണ്ടും വക്കീൽ കുപ്പായമിട്ട് കേരള ഹൈക്കോടതിയിൽ പിണറായിക്ക് വേണ്ടി വി.ഡി. സതീശൻ ഹാജരാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
'ആദ്യം അവർ മറുപടി നൽകട്ടെ, അത് തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് നീങ്ങും'... ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക് ചോദ്യം ചെയ്ത് ഹർജി; കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രീംകോടതിയുടെ നോട്ടീസ്‌
15 Oct 2026
BREAKING NEWS
'ഞങ്ങൾ ആനക്കൊമ്പുകൊണ്ടുള്ള ഗോപുരത്തിൽ ഇരിക്കുന്നവരല്ല, പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കും അറിയാം!! നീതിന്യായ വ്യവസ്ഥയെ ആർക്കും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാവില്ല... ഞങ്ങൾ നോട്ടീസ് അയയ്ക്കാം, എന്നാൽ അടുത്ത വാദം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന...
15 Oct 2026
BREAKING NEWS
ബുംറയ്ക്ക് പകരക്കാരനില്ല, അദ്ദേഹം ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ബൗളർ... എല്ലാ മത്സരങ്ങളിലും ഒരേ രീതിയിൽ കളിക്കാനാവില്ല!! യുവ പേസർമാർ അനുഭവത്തിലൂടെ മികവുറ്റവരാകും, പിൻതുണയും അവസരവും നൽകണം... തോൽവിയുടെ വഴിത്തിരിവ് തിലകിന്റെ പുറത്താകൽ- ബോളർമാരെ പിൻതുണച്ച് സഞ്ജു
15 Oct 2026
BREAKING NEWS
സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല, അതില്‍ ഒരു സംശയവും വേണ്ട, എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ തള്ളി രമേശ് ചെന്നിത്തല
15 Oct 2026