BREAKING NEWS

‘എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നത്?’ ഡൽഹി വിമാനത്താവളത്തിൽ അഭിജീത് ദിപ്കെയ്ക്കുനേരെ പാഞ്ഞടുത്ത് യുവാവ്; വീഡിയോ

· · 1 min read
Share: Copied!

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കുനേരെ ഡൽഹി വിമാനത്താവളത്തിൽ യുവാവിന്റെ ആക്രോശം. ബുധനാഴ്ച മഹാരാഷ്ട്രയിൽനിന്ന് ഡൽഹിയിലെത്തിയ ദിപ്കെ വിമാനമിറങ്ങി പുറത്തേക്കു പോകുന്നതിനിടെയാണ് സംഭവം. വിമാനത്താവളത്തിലുണ്ടായിരുന്ന ഒരാൾ ദിപ്കെയുടെ അടുത്തേക്ക് ആക്രോശിച്ചുകൊണ്ട് എത്തുകയായിരുന്നു.

‘എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നത്’ എന്ന് ഇയാൾ പലതവണ ദിപ്കെയോട് ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചോദ്യങ്ങളെ ചിരിച്ചുകൊണ്ട് നേരിട്ട ദിപ്കെ പിന്നീട് പുറത്തേക്കു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

മുത്തശ്ശിയുടെ മരണത്തെത്തുടർന്ന് സ്വന്തം നാടായ മഹാരാഷ്ട്രയിലേക്കു പോയ ദിപ്കെ ബുധനാഴ്ചയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. ഒക്ടോബർ 10ന് ജന്തർ മന്തറിൽ സിജെപി പ്രഖ്യാപിച്ച സമരത്തിൽ പങ്കെടുക്കാനെത്തിയ ദിപ്കെയെ വിമാനത്തിനുള്ളിൽ കയറി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ ദിവസമാണ് ദിപ്കെയുടെ മുത്തശ്ശി മരിച്ചത്. പൊലീസ് കസ്റ്റഡിയിൽനിന്ന് വിട്ടയച്ചതിനു ശേഷമാണ് അദ്ദേഹം വീട്ടിലേക്കു പോയത്.

ഡൽഹിയിലെത്തിയ ദിപ്കെ, സിജെപി നേതാക്കളായ അശുതോഷ് റാംകയെയും സൗരവ് ദാസിനെയും അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ വിമർശിച്ചു. ദേശീയ പതാക ഉയർത്തുന്നത് രാജ്യത്ത് കുറ്റമാണോയെന്നും അദ്ദേഹം ചോദിച്ചു. ജന്തർ മന്തറിൽ പതാക ഉയർത്തിയതിനാണ് ഇരുവരെയും ജയിലിലടച്ചതെന്നും ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികൾ ത്രിവർണ പതാക ഉയർത്തിയതിന് അറസ്റ്റിലായ സംഭവങ്ങളെ ഇത് ഓർമിപ്പിക്കുന്നുവെന്നും ദിപ്കെ പറഞ്ഞു.

BREAKING NEWS
രണ്ടര വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത... ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, മകനെ നോക്കാനാകുന്നില്ല, കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തെളിവു നശിപ്പിക്കാനായി മൃതദേഹം ആരുമറിയാതെ പിതാവും ബന്ധുക്കളും ചേർന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ... സംഭവം പുറംലോകമറിഞ്ഞത് കുഞ്ഞിന്റെ അമ്മാവ...
15 Oct 2026
BREAKING NEWS
വീഡിയോയാണോ‌ എടുക്കുന്നേ? പോലീസിനോട് യുവതി... കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ
15 Oct 2026
BREAKING NEWS
ഉറക്കത്തിൽ പെങ്ങളുടെ അലറിക്കരച്ചിൽ കേട്ട് കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോൾ കണ്ടത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കിടക്കുന്ന സഹോദരിയെ... ഭാര്യയെ കൊന്ന ശേഷം തൊട്ടടുത്ത മുറിയിൽ കയറി കതകടച്ച യുവാവ് നാലര വയസുള്ള മകനേയും കഴുത്തറുത്ത് കൊന്നു, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ​ഗുരുതരാവസ്ഥയിൽ
15 Oct 2026
BREAKING NEWS
സംസ്ഥാന വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അന്വേഷണവുമായി മുന്നോട്ടു പോകാം... സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരായ പിണറായിയുടെ ഹർജി തള്ളി
15 Oct 2026