BREAKING NEWS

മുഖ്യപ്രതിക്കായി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത- റിമാൻഡ് റിപ്പോർട്ട്!! അപകട സമയത്ത് സുഹൈൽ മറ്റുവാഹനങ്ങളുമായി മത്സരയോട്ടം നടത്തിയിരുന്നോയെന്നതും അന്വേഷണ പരിധിയിൽ, ജാമ്യത്തിനായി പ്രതികൾ അങ്കമാലി കോടതിൽ

· · 1 min read
Share: Copied!

നെടുമ്പാശ്ശേരി: അത്താണി എയർപോർട്ട് റോഡിൽ കാറിടിച്ച് സ്‌കൂട്ടർയാത്രികരായ രണ്ടുയുവതികളും യുവാവും കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. രണ്ടു ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ കിട്ടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇതിനിടെ മുഖ്യപ്രതിയുൾപ്പെടെ അറസ്റ്റിലായ നാലുപേരും ജാമ്യത്തിന് ശ്രമം തുടങ്ങി. നാലുപേരും അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

പോലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷ പരിഗണിക്കുക. കാറോടിച്ചിരുന്ന സുഹൈൽ, കാറിലുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരാണ് ജാമ്യത്തിന് ശ്രമിക്കുന്നത്. ഇവർക്കുവേണ്ടി ചൊവ്വാഴ്ച അഭിഭാഷകർ കോടതിയിൽ എത്തി ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. നാലുപേരും നിലവിൽ കാക്കനാട് ബോസ്റ്റൽ സ്‌കൂളിൽ റിമാൻഡിലാണ്.

അതേസമയം കേസിലെ ഒന്നാം പ്രതി സുഹൈൽ സാമ്പത്തികശേഷിയും സ്വാധീനവുമുള്ള ആളായതിനാൽ സാക്ഷികളെ സ്വാധീനിക്കാനോ, ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സുഹൈൽ മദ്യപിച്ചശേഷം വാഹനമോടിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

അപകടസമയത്ത് സുഹൈൽ മറ്റേതെങ്കിലും വാഹനവുമായി മത്സരയോട്ടം നടത്തിയിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. സുഹൈലും നിനവും കൊച്ചിയിലെ രണ്ടു ബാറുകളിൽ നിന്നും മദ്യപിച്ച ശേഷമാണ് നെടുമ്പാശ്ശേരിയിലെ ബാറിലെത്തി മറ്റു രണ്ട് കൂട്ടുകാർക്കൊപ്പം മദ്യപിച്ചത്. മദ്യലഹരിയിൽ വാഹനമോടിച്ചാൽ അപകടമുണ്ടാകുമെന്ന് അറിവുണ്ടായിട്ടും, മറ്റു മൂന്നുപേരും കാർ വേഗത്തിൽ ഓടിക്കാൻ പ്രേരണയും പ്രോത്സാഹനവും നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. നെടുമ്പാശ്ശേരിയിലെ ബാറിൽ മദ്യപിച്ചശേഷം നാലുപേരും ചേർന്ന് സുഹൈലിന്റെ ആഡംബരക്കാറിൽ തിരികെ അത്താണിയിലേക്ക് വരുമ്പോഴായിരുന്നു അപകടം.

മദ്യലഹരിയിലായിരുന്ന സുഹൈലിനെ അപകടസ്ഥലത്തുനിന്ന് നാട്ടുകാർ പിടികൂടിയാണ് പോലീസിനെ ഏൽപ്പിച്ചത്. ഞായറാഴ്ച രാത്രിയാണ് സുഹൈലിനെയും നിനവിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അമീൻ, ജോയൽ എന്നിവരെ തിങ്കളാഴ്ച റിമാൻഡ് ചെയ്തു.

BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026
BREAKING NEWS
16-കാരിക്കുനേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ഉടമയ്ക്കും സുഹൃത്തിനുമെതിരേ അന്വേഷണം; സംഭവം ജർമ്മനിയിലെ കൊളോണിൽ
14 Oct 2026