BREAKING NEWS

റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർഥിയെ കസ്റ്റഡിയിൽവെച്ച് പോലീസുകാരുടെ ക്രൂര മർദനം, ആക്രമണത്തിൽ 20 കാരന്റെ ഇടതുകൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും പരുക്കേറ്റതായി പരാതി, വിദ്യാർഥിക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകണം- എസ്ഐ നൽകേണ്ടത് 1,60,000 രൂപ, ആറാഴ്ചയ്ക്കുള്ളിൽ തുക കൈമാറിയില്ലെങ്കിൽ 8% പലിശയടക്കം നല്കണം

· · 1 min read
Share: Copied!

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദനമേറ്റ വിദ്യാർഥിക്ക് രണ്ട് ലക്ഷം രൂപ സർക്കാർ നൽകണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. ആറാഴ്ചക്കുള്ളിൽ തുക നൽകണമെന്നും ഇത് ഉദ്യോഗസ്ഥരിൽനിന്ന് നിയമാനുസൃതമായി തിരിച്ചുപിടിക്കാമെന്നും മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ ഉത്തരവിൽ പറയുന്നു.

എസ്ഐയിൽനിന്ന് 1,60,000 രൂപയും നാലു പോലീസുകാരിൽനിന്നുമായി 10,000 രൂപ വീതവുമാണ് തിരിച്ചുപിടിക്കുക. ആറാഴ്ചയ്ക്കുള്ളിൽ വിദ്യാർഥിക്ക് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ എട്ട് ശതമാനം പലിശയായും നൽകണം. 2023 ഫെബ്രുവരി 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വെഞ്ഞാറമൂട് തൈക്കാട് റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർഥിയെ വെഞ്ഞാറമൂട് എസ്ഐയും പോലീസുകാരും ചേർന്ന് കസ്റ്റഡിയിൽവെച്ച് ക്രൂരമായി മർദിച്ചതായാണ് പരാതി. ആക്രമണത്തിൽ വിദ്യാർഥിയുടെ ഇടതുകൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും പരുക്കേറ്റിരുന്നു.

20 വയസുള്ള വിദ്യാർഥിയെ പോലീസ് മർദിച്ചതായി ജില്ലാ പോലീസ് മേധാവിയും സംസ്ഥാന പോലീസ് മേധാവിയും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ടുകൾവഴി സമ്മതിച്ചിരുന്നു. എന്നാൽ, എസ്ഐയ്ക്ക് റെക്കോഡ്‌ വാണിങ് മാത്രം നൽകിയ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് സർക്കാർ പുനഃപരിശോധിക്കണമെന്ന് കേസ് പരിഗണിക്കവേ കമ്മിഷൻ ആവശ്യപ്പെട്ടു. തുടർന്ന് പോലീസിനെതിരേ കർശനനടപടിയെടുക്കണമെന്ന് സംസ്ഥാന-ജില്ലാ പോലീസ് മേധാവികളോട് കമ്മിഷൻ ആവശ്യപ്പെട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് മൂന്നുമാസത്തിനകം സമർപ്പിക്കണമെന്നും കമ്മിഷൻ പറയുന്നു.

വനിതാ പോലീസുകാർ വാനിനുള്ളിലേക്ക് കയറി വന്ന് ഞങ്ങളെ വലിച്ചിഴച്ചു, തല റോഡിൽ ഇടിച്ചു, നിലത്തുകൂടെ സ്റ്റേഷൻവരെ വലിച്ചിഴച്ചതിനാൽ വസ്ത്രം കീറിപ്പോയി, എന്നെ ബേസ്മെന്റിലെ കോണിപ്പടിയുടെ അടിയിലേക്കു കൊണ്ടുപോയി രണ്ടു കരണത്തും മാറി മാറി അടിച്ചു, വലതു ചെവി കേൾക്കാതെയായി, ഷാളിട്ട് കഴുത്തിൽ മുറുക്കി… ഡൽഹിയിൽ പോലീസുകാരുടെ ക്രൂര വിനോദം വിവരിച്ച് മലയാളി പെൺകുട്ടി

BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026
BREAKING NEWS
16-കാരിക്കുനേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ഉടമയ്ക്കും സുഹൃത്തിനുമെതിരേ അന്വേഷണം; സംഭവം ജർമ്മനിയിലെ കൊളോണിൽ
14 Oct 2026