BREAKING NEWS

വനിതാ പോലീസുകാർ വാനിനുള്ളിലേക്ക് കയറി വന്ന് ഞങ്ങളെ വലിച്ചിഴച്ചു, തല റോഡിൽ ഇടിച്ചു, നിലത്തുകൂടെ സ്റ്റേഷൻവരെ വലിച്ചിഴച്ചതിനാൽ വസ്ത്രം കീറിപ്പോയി, എന്നെ ബേസ്മെന്റിലെ കോണിപ്പടിയുടെ അടിയിലേക്കു കൊണ്ടുപോയി രണ്ടു കരണത്തും മാറി മാറി അടിച്ചു, വലതു ചെവി കേൾക്കാതെയായി, ഷാളിട്ട് കഴുത്തിൽ മുറുക്കി… ഡൽഹിയിൽ പോലീസുകാരുടെ ക്രൂര വിനോദം വിവരിച്ച് മലയാളി പെൺകുട്ടി

· · 1 min read
Share: Copied!

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത മലയാളി പെൺകുട്ടിക്ക് ഡൽഹി പോലീസിന്റെ കൊടുംക്രൂരമർദനം. എൻഎസ്‍യു പ്രവർത്തകയും ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർഥിനിയുമായ കോഴിക്കോട് പുല്ലാളൂർ സ്വദേശി ആതിര വിജയനെയാണ് പോലീസിന്റെ ക്രൂര വിനോദത്തിന് ഇരയായത്.

കൊണാട്ട് പ്ലേസിലെ എൻഎസ്‍യു മിന്നൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത് പോലീസ് വാനിലും പിന്നീട് സ്റ്റേഷനിലും കൊണ്ടുപോയിയാണ് ക്രൂരമായി മർദിച്ചത്. ദേഹമാസകലം പരുക്കേറ്റ ആതിര ഡൽഹി ഹാർഡിഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

പോലീസ് മർദനത്തെക്കുറിച്ച് ആതിര പറയുന്നതിങ്ങനെ- ‘പോലീസ് വാനിൽ ഞാനും രാജസ്ഥാനിൽ നിന്നുള്ള മറ്റൊരു പെൺകുട്ടിയും മാത്രമാണ് സ്ത്രീകളായി ഉണ്ടായിരുന്നത്. ഇതോടെ വനിതാ പോലീസ് ഇല്ലാത്തതു എന്താണെന്ന് ചോദ്യം ചെയ്തു. പിന്നാലെ കൊണാട്ട് പ്ലേസിലെ പോലീസ് സ്റ്റേഷന്റെ മുന്നിൽ വാൻ നിർത്തി, മൂന്ന് വനിതാ പോലീസുകാർ വാനിനുള്ളിലേക്ക് കയറി വന്ന് ഞങ്ങളെ വലിച്ചിഴച്ചു. ഇവിടെ ആരാണ് വനിതാ പൊലീസിനെ ചോദിച്ചത്? നിങ്ങൾക്ക് ഇപ്പോൾ മതിയായില്ലേ? എന്നു ചോദിച്ചായിരുന്നു പിന്നീടുള്ള ആക്രമണം.

അവർ വാനിൽ നിന്നു വലിച്ചിഴച്ചപ്പോൾ തല റോഡിൽ ഇടിച്ചു. പിന്നെ നിലത്തുകൂടെ സ്റ്റേഷൻവരെ വലിച്ചിഴച്ചതിനാൽ വസ്ത്രമടക്കം കീറിപ്പോയി. രണ്ട് വനിതാ പോലീസുകാർ എന്നെ മാത്രം ബേസ്മെന്റിലെ കോണിപ്പടിയുടെ അടിയിലേക്കു കൊണ്ടുപോയി രണ്ടു കരണത്തും മാറി മാറി അടിച്ചു. വലതു ചെവി കേൾക്കാതെയായി. ചുണ്ട് പൊട്ടി ചോര വന്നു. എന്നെ ഒറ്റയ്ക്ക് ബേസ്മെന്റിൽ അകപ്പെടുത്തിയ വിവരം ആരെയെങ്കിലും വിളിച്ചു പറയാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ ഷാൾമുറുക്കി ശ്വാസം മുട്ടിച്ച് ഫോൺ പിടിച്ചുവാങ്ങി. രണ്ടര മണിക്കൂറിന് ശേഷമാണ് എൻഎസ്‌യുവിന്റെ നേതാക്കൾ എത്തി ആശുപത്രിയിലേക്ക് മാറ്റിയത്.’

അതേസമയം ആതിരയുടെ പരാതിയിൽ ഡൽഹി പോലീസ് ആശുപത്രിയിലെത്തി മൊഴി എടുത്തെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കഴിഞ്ഞ ഏഴ് ദിവസമായി ഇന്ത്യ മുന്നണിയുടെ സമരങ്ങളിൽ സജീവമാണ് ആതിര. ഇതുപോലെ സമാന രീതിയിൽ പ്രതിഷേധക്കാരെ പോലീസ് നേരിടുന്നതിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.

വടകരയിൽ അധ്യാപികമാരുൾപ്പെട്ട എംഡിഎംഎ കേസ്; പ്രധാന പ്രതി ഫിറോസ് പിടിയിൽ; മലബാറിൽ ലഹരിമരുന്ന് മൊത്തവിതരണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നയാളെന്ന് പോലീസ്

BREAKING NEWS
16-കാരിക്കുനേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ഉടമയ്ക്കും സുഹൃത്തിനുമെതിരേ അന്വേഷണം; സംഭവം ജർമ്മനിയിലെ കൊളോണിൽ
14 Oct 2026
BREAKING NEWS
മുഖ്യപ്രതിക്കായി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത- റിമാൻഡ് റിപ്പോർട്ട്!! അപകട സമയത്ത് സുഹൈൽ മറ്റുവാഹനങ്ങളുമായി മത്സരയോട്ടം നടത്തിയിരുന്നോയെന്നതും അന്വേഷണ പരിധിയിൽ, ജാമ്യത്തിനായി പ്രതികൾ അങ്കമാലി കോടതിൽ
14 Oct 2026
BREAKING NEWS
റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർഥിയെ കസ്റ്റഡിയിൽവെച്ച് പോലീസുകാരുടെ ക്രൂര മർദനം, ആക്രമണത്തിൽ 20 കാരന്റെ ഇടതുകൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും പരുക്കേറ്റതായി പരാതി, വിദ്യാർഥിക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകണം- എസ്ഐ നൽകേണ്ടത് 1,60,000 രൂപ, ആറാഴ്ചയ്ക്കുള്ളിൽ തുക കൈമാറിയില്ലെങ്കിൽ 8% പലിശയടക...
14 Oct 2026
BREAKING NEWS
വടകരയിൽ അധ്യാപികമാരുൾപ്പെട്ട എംഡിഎംഎ കേസ്; പ്രധാന പ്രതി ഫിറോസ് പിടിയിൽ; മലബാറിൽ ലഹരിമരുന്ന് മൊത്തവിതരണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നയാളെന്ന് പോലീസ്
14 Oct 2026