BREAKING NEWS

വടകരയിൽ അധ്യാപികമാരുൾപ്പെട്ട എംഡിഎംഎ കേസ്; പ്രധാന പ്രതി ഫിറോസ് പിടിയിൽ; മലബാറിൽ ലഹരിമരുന്ന് മൊത്തവിതരണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നയാളെന്ന് പോലീസ്

· · 1 min read
Share: Copied!

വടകര: വടകരയിലെ എംഡിഎംഎ കേസിൽ പ്രധാന പ്രതികളിലൊരാളായ പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ സ്വദേശി ഫിറോസിനെ (28) പൊലീസ് പിടികൂടി. കേസിൽ നേരത്തെ പിടിയിലായ അനസിന്റെ അടുത്ത കൂട്ടാളിയും കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്മലിന്റെ അടുത്ത സഹപ്രവർത്തകനുമാണ് ഫിറോസെന്ന് പൊലീസ് വ്യക്തമാക്കി.

മലബാറിലെ എംഡിഎംഎ മൊത്തവിതരണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ഫിറോസാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ അധ്യാപികമാരെ ഉൾപ്പെടുത്തിയതിലും സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് ആരോപണം. കേസിലെ മറ്റൊരു പ്രധാന പ്രതിയായ വയനാട് സ്വദേശി ഷിന്റോ ഷിജുവുമായി നേരിട്ട് ഇടപാടുകൾ നടത്തിയിരുന്നതും ഫിറോസാണെന്ന് പൊലീസ് പറയുന്നു.

മുമ്പ് മൊടക്കല്ലൂരിലെ ലോഡ്ജിൽനിന്ന് യുവതിക്കൊപ്പം എംഡിഎംഎയുമായി ഫിറോസിനെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും ലഹരിമരുന്ന് ഇടപാടുകൾ നടത്തുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം.

റൂറൽ എസ്‌പിയുടെ ഡാൻസാഫ് സംഘം ഫിറോസിനെ നിരീക്ഷിച്ചുവരികയായിരുന്നു. പേരാമ്പ്ര ചെമ്പ്ര റോഡിൽ ഇയാൾ എത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സംഘം പിടികൂടി. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ കെ.എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ വടകര പൊലീസിന് കൈമാറി.

BREAKING NEWS
16-കാരിക്കുനേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ഉടമയ്ക്കും സുഹൃത്തിനുമെതിരേ അന്വേഷണം; സംഭവം ജർമ്മനിയിലെ കൊളോണിൽ
14 Oct 2026
BREAKING NEWS
മുഖ്യപ്രതിക്കായി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത- റിമാൻഡ് റിപ്പോർട്ട്!! അപകട സമയത്ത് സുഹൈൽ മറ്റുവാഹനങ്ങളുമായി മത്സരയോട്ടം നടത്തിയിരുന്നോയെന്നതും അന്വേഷണ പരിധിയിൽ, ജാമ്യത്തിനായി പ്രതികൾ അങ്കമാലി കോടതിൽ
14 Oct 2026
BREAKING NEWS
റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർഥിയെ കസ്റ്റഡിയിൽവെച്ച് പോലീസുകാരുടെ ക്രൂര മർദനം, ആക്രമണത്തിൽ 20 കാരന്റെ ഇടതുകൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും പരുക്കേറ്റതായി പരാതി, വിദ്യാർഥിക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകണം- എസ്ഐ നൽകേണ്ടത് 1,60,000 രൂപ, ആറാഴ്ചയ്ക്കുള്ളിൽ തുക കൈമാറിയില്ലെങ്കിൽ 8% പലിശയടക...
14 Oct 2026
BREAKING NEWS
വനിതാ പോലീസുകാർ വാനിനുള്ളിലേക്ക് കയറി വന്ന് ഞങ്ങളെ വലിച്ചിഴച്ചു, തല റോഡിൽ ഇടിച്ചു, നിലത്തുകൂടെ സ്റ്റേഷൻവരെ വലിച്ചിഴച്ചതിനാൽ വസ്ത്രം കീറിപ്പോയി, എന്നെ ബേസ്മെന്റിലെ കോണിപ്പടിയുടെ അടിയിലേക്കു കൊണ്ടുപോയി രണ്ടു കരണത്തും മാറി മാറി അടിച്ചു, വലതു ചെവി കേൾക്കാതെയായി, ഷാളിട്ട് കഴുത്തിൽ മുറുക്കി... ഡൽഹിയിൽ ...
14 Oct 2026