BREAKING NEWS

പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിയുണ്ട്, തൽക്കാലം അടൂരിലെ പാർട്ടിക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ സംരക്ഷണം ആവശ്യമില്ല… രാഹുലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയത്… പത്തനംതിട്ട കോൺഗ്രസിൽ രാഹുലിനെച്ചൊല്ലി തർക്കം

· · 1 min read
Share: Copied!

തിരുവനന്തപുരം: പത്തനംതിട്ട കോൺഗ്രസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി തർക്കം മുറുകുന്നു. അടൂരിലെ പാർട്ടിക്ക് രാഹുലിന്റെ സംരക്ഷണം ആവശ്യമില്ലെന്ന് ബ്ലോക്ക് പ്രസിഡന്റ് ആബിത് ഷഹിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയതാണ്. പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിയുണ്ടെന്നും ആബിത് ഷഹിൽ പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ രാഹുലിനെ പിന്തുണച്ചതിന് പിന്നാലെയാണ് ബ്ലോക്ക് പ്രസിഡന്റിന്റെ പ്രതികരണമെത്തിയത്.

അതുപോലെ പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് അച്ചടക്ക ലംഘനമാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ തന്റെ സഹപ്രവർത്തകർക്ക് പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇടപെടുന്നത് സ്വാഭാവികമാണെന്നാണ് രാഹുലിന്റെ വാദം. അതേസമയം പത്തനംതിട്ടയിലെ കോൺഗ്രസിൽ ഈ തർക്കം വരും ദിവസങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസം അടൂരിൽ ഡിവൈഎഫ്ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിപിഎം നേതാവിന്റെ വാഹനം അടിച്ചുതകർത്തു എന്നതാണ് പ്രധാന ആരോപണം .അടൂർ ഏഴംകുളത്താണ് സംഘർഷമുണ്ടായത്. പ്രാദേശികമായി തുടങ്ങിയ തർക്കം പിന്നീട് എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് മാറുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് അടൂർ പെോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസെടുത്തത്. തിരിച്ച് രാഹുൽ മാങ്കൂട്ടവും സംഘവും എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. സിപിഎം നേതാവിന്റെ കാർ തകർത്തതിലും കേസെടുത്തിട്ടുണ്ട്.

BREAKING NEWS
‘എന്നെ കൊല്ലാനാണോ തോക്ക് കൈവശം വെച്ചിരിക്കുന്നത്, എങ്കിൽ കൊന്നോളൂ’; ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്, തൽക്ഷണം ലഹരി വിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ,വീഡിയോ
13 Oct 2026
BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026
BREAKING NEWS
പുലർച്ചെ പെട്രോൾ പമ്പിന്റെ ​ഗ്ലാസ് തകർത്ത് മോഷണം, ബാറിൽ കയറി വിലകൂടിയ മദ്യം വാങ്ങി; സി.സി.ടി.വി ദൃശ്യങ്ങൾ നിർണ്ണായകമായി; 150 ലേറെ കേസുകളിലെ പ്രതി പിടിയിൽ
13 Oct 2026
BREAKING NEWS
തലയില്ലാത്ത മൃതദേഹം സഹോദരന്റെയാണെന്ന് എന്താണ് ഉറപ്പ്? തല കൂടി കണ്ടെത്തി തന്നാൽ മൃതദേഹം സ്വീകരിക്കാം.... ഞങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും അനുസരിച്ച് മൃതദേഹം സ്വീകരിക്കാൻ കഴിയില്ല!! മണിപ്പൂരിൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ നാ​ഗാ യുവാവിന്റെ മൃതദേഹം സ്വീകരിക്കാതെ കുടുംബം
13 Oct 2026