BREAKING NEWS

’കുറെ പിഴവുകൾ; പല രേഖകളും ഇല്ല, 220 രൂപ കോർട്ട് ഫീസ് അടച്ചതിലും കുറവ്; എല്ലാം തിരുത്തി വീണ്ടും സമർപ്പിക്കണം’; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നൽകിയ ഹർജിയിൽ 14 പിഴവുകൾ; സുപ്രീം കോടതി രജിസ്ട്രി തിരുത്തൽ നിർദേശിച്ചു; ഇന്ന് പരി​ഗണിക്കില്ല

· · 1 min read
Share: Copied!

ന്യൂഡൽഹി: രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും ചേർന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ 14 പിഴവുകൾ കണ്ടെത്തി. കോർട്ട് ഫീസ് അടച്ചതിലെ കുറവ് ഉൾപ്പെടെയുള്ള പിഴവുകളാണ് കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയത്. പിഴവുകൾ തിരുത്തി ഹർജി വീണ്ടും സമർപ്പിക്കാൻ നിർദേശം നൽകി. ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ഹർജി ഉൾപ്പെടുത്തിയിട്ടില്ല. മാധ്യമപ്രവർത്തകർക്കെതിരായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട ഹർജികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും.

അതേസമയം, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന കോൺഗ്രസ് കേരള ഘടകത്തിന്റെ ട്വീറ്റിനെതിരെ കൂടുതൽ അഭിഭാഷക സംഘടനകൾ രംഗത്തെത്തി. സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷനും ട്വീറ്റിനെ വിമർശിച്ച് പ്രസ്താവന പുറത്തിറക്കി. ട്വീറ്റ് പാർട്ടിയുടെ അറിവോടെയല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ വിശദീകരണം.

സുപ്രീം ജുഡീഷ്യറിയെ തകർക്കാനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമാണ് ഇത്തരം നീക്കങ്ങളെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വിമർശിച്ചു.

അതിനിടെ, ജന്തർ മന്തർ സമരവേദിയല്ലെന്ന ഡൽഹി പൊലീസിന്റെ വിജ്ഞാപനത്തിനെതിരെയും ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. അതേസമയം, രാംലീല മൈതാനത്ത് സമരങ്ങൾ അനുവദിക്കുന്നതിനെതിരെ സമീപത്തെ വ്യാപാരികളും രംഗത്തെത്തി. സമരങ്ങൾ അനുവദിച്ചാൽ 2,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വ്യാപാരി സംഘടനകളുടെ വാദം.

BREAKING NEWS
ഇടുക്കിയിൽ‌ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും തകർന്നു, വീട്ടിൽ ആളില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം
13 Oct 2026
BREAKING NEWS
സ്വർണവില ഇന്നും താഴേക്ക്; രണ്ട് ദിവസം കൊണ്ട് പവന് 1,560 രൂപയുടെ കുറവ്, വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കറിയാം
13 Oct 2026
BREAKING NEWS
പ്രതിഷേധക്കാർ എത്താതിരിക്കാൻ ഒരാൾ പൊക്കമുള്ള ബാരിക്കേഡുമായി പോലീസ് ജന്തർ മന്തറിന്റെ മുന്നിൽ കാവൽ നിന്നു, പിറകുവശം വഴി സിജെപിയുടെ മിന്നൽ എൻട്രി, പോലീസ് സംഭവമറിഞ്ഞത് സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ലൈവിലൂടെ... അശുതോള റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ കസ്റ്റഡിയിൽ
13 Oct 2026
BREAKING NEWS
’വരുന്നത് വൻ വിപത്ത്; ലോകം വെള്ളത്തിനായി വലയും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; നിലവിൽ പത്ത് കോടിയിലധികം തടാകങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ
13 Oct 2026