തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം. ഉദിയൻകുളങ്ങര സ്വദേശി വിഷ്ണുവിന്റെ മകൾ വിഷ്ണു നന്ദക്കാണ് മർദനമേറ്റത്. ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തതിനാണ് മർദിച്ച് പരിക്കേൽപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കട്ടിലിൽനിന്ന് വീണ് മുഖത്ത് പരിക്കേറ്റ് എന്നു പറഞ്ഞായിരുന്നു കുട്ടിയെ ജനറൽ ആശുപത്രിയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് എത്തിച്ചത്. മുഖത്തെയും കാലിലെയും പരിക്ക് ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തടികഷ്ണം കൊണ്ടാണ് മർദിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു-ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണു നന്ദക്കാണ് മർദനമേറ്റത്.




