പെരുമ്പാവൂർ: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ബി.ജെ.പി. ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് എക്സ്റ്റൻഷൻ നൽകുന്നയാളാണ് വെള്ളാപ്പള്ളിയെന്ന് അദ്ദേഹം ആരോപിച്ചു. പെരുമ്പാവൂരിൽ നടന്ന പി.ആർ. ശിവൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.
1935-ൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവൻ, സർ സി.പിക്കെതിരെ ജന്തുവായ ഹിന്ദുവെന്ന് പ്രസംഗിച്ചിരുന്നു. സി. കേശവൻ നടത്തിയ പ്രസംഗവും ഇന്നത്തെ വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളും താരതമ്യം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘നായാടി മുതൽ നമ്പൂതിരിവരെ’ എന്നാണ് ബി.ജെ.പി. പറയുന്നതെങ്കിൽ, ‘നായാടി മുതൽ നസ്രാണിവരെ’ എന്നാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. സി. കേശവനിൽനിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് ശ്രീനാരായണീയർ ചിന്തിക്കണം. ചിന്തിക്കണം, അല്ലെങ്കിൽ ചിന്തിപ്പിക്കണം. അതിനുള്ള ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.നായാടി മുതൽ നമ്പൂതിരിവരെ എന്ന് ബി.ജെ.പി. പറയുമ്പോൾ, നായാടി മുതൽ നസ്രാണിവരെ എന്ന് പറയുന്ന ആളാണ് വെള്ളാപ്പള്ളി. സി. കേശവനിൽനിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരമെത്രയാണെന്ന് ശ്രീനാരായണീയരായ ആളുകളാണ് ചിന്തിക്കേണ്ടത്. ചിന്തിക്കുക തന്നെവേണം. അല്ലെങ്കിൽ ചിന്തിപ്പിക്കണം… അതിനുള്ള ഇടപെടൽ നടത്തണം’, പി. ജയരാജൻ പറഞ്ഞു.






