തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലടക്കം എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിച്ച് കൻറോൺമെൻറ് എസ് ഐ ഗോകുൽ ഗോപൻറെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് പൊട്ടക്കുഴിയിലെ വീട്ടിലേക്ക് ആയിരുന്നു മാർച്ച്. എടാ മോനേ ഗോകുലേ, തൊട്രാ പാക്കലാം… ബാനറുമായി ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
മാർച്ച് ഗോകുൽ ഗോപാലിൻറെ വീടിനുമുന്നിൽ പോലീസ് തടഞ്ഞു. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യുമെന്ന് എസ്എഫ്ഐ നേതാവിനെ, ഗോകുൽ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
]





