BREAKING NEWS

ഏകശിലപോലെ തീരുമാനങ്ങള്‍ ഉണ്ടാകണം, ഉത്സാഹത്തോടെ അധികാരത്തിലേറിയ സര്‍ക്കാരില്‍ നിന്നും തിരിച്ചും ജനം പ്രതീക്ഷിക്കുന്നു, കൂടിലോചനയിലൂടെ കാര്യങ്ങള്‍ പരിഹരിക്കണം, വി ഡി സതീശനെതിരെ പരോക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ അധികാരത്തിലെത്തിച്ച സര്‍ക്കാരില്‍ നിന്നും ഏകശിലപോലെ തീരുമാനങ്ങള്‍ ഉണ്ടാകണമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സമാധാനത്തോടെയും കൂടിയാലോചനയിലൂടെയും ഭംഗിയായി കാര്യങ്ങള്‍കൊണ്ടുപോകണം എന്നും തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തില്‍ മാധ്യമങ്ങളെക്കാണവെയാണ് മുഖ്യമന്ത്രി വി ഡി സതീശനെതിരായ സ്പീക്കറുടെ പരോക്ഷ വിമര്‍ശനം. ഡീസന്റ് ആയ നിലപാടുകള്‍ സമൂഹത്തിനുണ്ടാകണം. ഉത്സാഹത്തോടെ അധികാരത്തിലേറിയ സര്‍ക്കാരില്‍ നിന്നും ആ തരത്തില്‍ തിരിച്ചും ജനം പ്രതീക്ഷിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കൂടിലോചനയിലൂടെ വേണം കാര്യങ്ങള്‍ പരിഹരിക്കാന്‍ എന്ന് തിരുവഞ്ചൂര്‍ ആവര്‍ത്തിച്ചു. വി ഡി സതീശനെതിരായ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരസ്യവിമര്‍ശനത്തിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഉന്നംവെയ്ക്കല്‍. അടൂര്‍ പ്രകാശിനെ തള്ളാതെ മന്ത്രി എ പി അനില്‍കുമാറും രംഗത്തെത്തി. ചര്‍ച്ചകളും കൂടിയാലോചനകളും നടക്കണമെന്നായിരുന്നു അനില്‍ കുമാറിന്റെ പ്രതികരണം.

തന്റെ തീരുമാനം മുന്നണിക്കുള്ളില്‍ പറയും. അതാണ് ശീലം. എല്ലാം കെ സി വേണുഗോപാലില്‍ കേന്ദ്രീകരിക്കേണ്ട. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമയത്ത് കെ സിയെ മാധ്യമങ്ങള്‍ വേട്ടയാടിയതാണെന്നും എ പി അനില്‍ കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച കോണ്‍ഗ്രസ് ആസ്ഥാനക്ക് വിളിച്ച അസാധാരണ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അടൂര്‍പ്രകാശ് വി ഡി സതീശനെതിരെ തുറന്നടിച്ചത്. യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്.

BREAKING NEWS
വിളിച്ചുവരുത്തി വകവരുത്തി... വനിതാ ഹെഡ് കോൺസ്റ്റബിൾ പ്രണയബന്ധം അവസാനിപ്പിക്കാൻ ആ​ഗ്രഹിച്ചു, എഎസ്ഐ വഴങ്ങിയില്ല, വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, സഹോദരനേയും ബന്ധുവിനേയും കൂട്ടി മൃതദേഹം വനത്തിലെത്തിച്ച് കാറിലിട്ട് കത്തിച്ചു!! നാലുപേർ അറസ്റ്റിൽ, തീ ആളിപ്പടരുന്നതിനിടെ യുവതിക്കും പൊള്ളലേറ്റു
18 Nov 2026
BREAKING NEWS
സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസ്, ഉസ്ബക്കിസ്ഥാനിൽ സഹപാഠിക്ക് എട്ടരവർഷം തടവ്, ഒരേ കുറ്റകൃത്യത്തിന് രണ്ടു രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിൽ നിയമപരമായ പരിമിതി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ നീക്കം
18 Nov 2026
BREAKING NEWS
സിഎംആർഎൽ- എക്സാലോജിക്... ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ!! മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി, 3 പേർക്ക് സമൻസ്, ഈ മാസം അവസാനം ഹാജരാകാൻ നിർദേശം
18 Nov 2026
BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026