കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്‌ടർമാർ പിടിയിൽ. ഇർഷാദ്, സിദ്ധാർത്ഥ് എന്നിവരാണ് പിടിയിലായത്. ഇതിൽ ഒരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്‌ടറും മറ്റൊരാൾ ബംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർഥിയുമാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്നും സഞ്ചരിച്ചിരുന്ന ഥാർ ജീപ്പിൽ നിന്നുമായി എംഡിഎംഎ കണ്ടെടുത്തു.
അതേസമയം സ്വന്തം ഉപയോഗത്തിനായി ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവർ ചോദ്യം ചെയ്യലിൽ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർനടപടികൾക്കായി വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിലേക്ക് മാറ്റി.




