മലപ്പുറം: 18 വർഷം മുമ്പ് പെരിന്തൽമണ്ണയിൽ നടന്ന കൊലപാതക കേസിലെ പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ ദിലീപ് രജതിനെയാണ് ക്രൈംബ്രാഞ്ച് അസമിലെത്തി പിടികൂടിയത്. പെരിന്തൽമണ്ണയിലെ തടിമില്ലിൽ മാനേജരായിരുന്ന ബാലകൃഷ്ണനെയാണ് പ്രതി കൊലപ്പെടുത്തിയത്.
പെരിന്തൽമണ്ണയിലെ കേരള ഗ്രാമീൺ ബാങ്ക് കൊള്ളയടിക്കാനായിരുന്നു ബിഹാർ സ്വദേശികളായ പ്രതികളുടെ പദ്ധതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ പദ്ധതിയെക്കുറിച്ച് ബാലകൃഷ്ണൻ അറിഞ്ഞതോടെയാണ് കൊലപാതകം നടന്നത്.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ബാലകൃഷ്ണന്റെ മൃതദേഹം അറക്കപ്പൊടിക്കുള്ളിൽ ഒളിപ്പിച്ച പ്രതികൾ പിന്നീട് അസമിലേക്ക് കടന്നുകളയുകയായിരുന്നു. വ്യാജ വിലാസത്തിലാണ് പ്രതികൾ തടിമില്ലിൽ ജോലി ചെയ്തിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
വർഷങ്ങളായി യാതൊരു സൂചനയും ലഭിക്കാതിരുന്നതിനാൽ കേസ് തെളിയാതെ പോകുമെന്ന് കരുതിയിരുന്നെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയായിരുന്നു. ഒടുവിൽ 18 വർഷത്തിന് ശേഷം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി വെള്ള നിറം വേണ്ട…………….. ഏത് കളറും കൊടുക്കാം, കളർ കോഡ് പിൻവലിച്ചു




