BREAKING NEWS

ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി വെള്ള നിറം വേണ്ട…………….. ഏത് കളറും കൊടുക്കാം, കളർ കോഡ് പിൻവലിച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം കളർ കോഡാക്കിയത് പിൻവലിച്ചു. ഉടമകൾക്ക് ബസിന് ഇഷ്ടമുള്ള നിറം അടിക്കാം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഹൈകോടതിയുടെ മാനദണ്ഡം പാലിക്കണം. ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. 2022ലെ വടക്കാഞ്ചേരി അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളര്‍ കോഡ് കൊണ്ടുവന്നത്.

അന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും സർക്കാറും ചേർന്ന് പുറത്തിറക്കിയ ഉത്തരവിന് കോടതി അംഗീകാരം നൽകുകയും ചെയ്തു. റോഡ് സുരക്ഷയും വാഹനങ്ങളുടെ നിറവും തമ്മിൽ ബന്ധമില്ലെന്നും ഏകീകൃത നിറം തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്നും കാണിച്ച് എസ്.ടി.എക്ക് ബസ് ഉടമകൾ പരാതി നൽകിയിരുന്നു.

എന്നാൽ കുറച്ചുപേർ നിറം മാറ്റം അംഗീകരിച്ചതിനെ തുടർന്ന് ഉത്തരവ് നടപ്പാക്കുകയായിരുന്നു. കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രി ആയതിനു ശേഷം ടൂറിസ്റ്റ് ബസ് ഉടമകൾ വെള്ള നിറത്തിനെതിരെ എതിർപ്പ് അറിയിക്കുകയും തുടര്‍ന്ന് പെറ്റീഷൻ എസ്.ടി.എയിലെത്തുകയും ചെയ്തു. കേരള മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്തി സർക്കാറിന് തീരുമാനം എടുക്കാമെന്നും ട്രാൻസ്പോർട്ട് അതോറിറ്റിക്ക് എതിർപ്പില്ലെന്നുമാണ് അന്ന് റിപ്പോർട്ട് നൽകിയത്.

 

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026