ആലപ്പുഴ: ഹൗസ് ബോട്ടിൽ നിന്നു വെള്ളത്തിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് ദുരന്തം ഉണ്ടായത്. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ സുഗനാണ് മരിച്ചത്. ‘റെഡ് കാസിൽ വാരാഹരി’ എന്ന ഹൗസ് ബോട്ടിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു അപകടം
ബോട്ടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കായലിലേക്ക് കാൽതെറ്റി വീഴുകയായിരുന്നു. ഉടൻതന്നെ ബോട്ട് ജീവനക്കാരും സമീപവാസികളും ചേർന്ന് കുട്ടിയെ കരയ്ക്കെത്തിച്ച് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.





