തിരുവനന്തപുരം: വീട്ടിൽ കയറി തല്ലിയ രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട കയ്യാങ്കളി വിവാദത്തിനു പിന്നാലെ ചിറയിൻകീഴിൽ യുഡിഎഫിനു കനത്ത തിരിച്ചടി. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു വാർഡുകളിലും എൽഡിഎഫ് അട്ടിമറി വിജയം നേടി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തു. 395 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി ബിജിമോൾ ആണു ജയിച്ചത്. അതേസമയം 593 വോട്ടിനു കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച സീറ്റാണിത്.
ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിനു കീഴിലുള്ള മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡും യുഡിഎഫിനു നഷ്ടമായി. ഇവിടെ എൽഡിഎഫിലെ രമ്യ തുളസിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിക്ക് 440 വോട്ടും യുഡിഎഫിലെ അജന്ത ഷിജി 301 വോട്ടുമാണ് നേടിയത്.






