BREAKING NEWS

ഒൻപത് വർഷം മുൻപ് ‘ചുള്ളിക്കൊമ്പനെ’ കാടിറക്കിയ ശേഷം പുതിയത് ‘ഓപ്പറേഷൻ മഖ്ന’… ആറളത്ത് ഭീതി വിതയ്ക്കുന്ന് ‘കണ്ണൂർ മഖ്ന’യെ തളയ്ക്കാൻ ഒരു കാലത്ത് സ്ഥലത്തെ പ്രധാന കേടികളായിരുന്ന ഭരതും, വിക്രമും ഇറങ്ങി, ഒപ്പം ഉണ്ണികൃഷ്ണനും!! കുങ്കിയാനകളുടെ ഗന്ധം തിരിച്ചറിയാൻ കഴിവുള്ള മഖ്ന ഉൾക്കാട് കേറി,

· · 1 min read
Share: Copied!

കണ്ണൂർ: ആറളത്ത് നാളുകളായി ഭീതി വിതയ്ക്കുന്ന കണ്ണൂർ മഖ്ന വൺ (കെ.എം-1) എന്ന മോഴയാനയെ പിടികൂടാനുള്ള ‘ഓപ്പറേഷൻ മഖ്ന’ ദൗത്യം ഊർജിതമാക്കി വനംവകുപ്പ്. ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ നിരവധി ആളുകളുടെ ജീവനെടുക്കുകയും വീടുകൾക്കും കൃഷിയിടങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത മോഴയാനയെ പിടികൂടാൻ മൂന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു.

അതേസമയം ഈ കാട്ടാന നിലവിൽ ഉൾവനത്തിലാണ് ഉള്ളത്. വനംവകുപ്പ് ഡ്രോണുകളും റേഡിയോ കോളറും ഉപയോഗിച്ച് ആനയെ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന മുറയ്ക്ക് മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ നീക്കം. കുങ്കിയാനകളുടെ ഗന്ധം തിരിച്ചറിയാൻ കഴിവുള്ള കണ്ണൂർ മഖ്ന, അവയുടെ സാന്നിധ്യം മനസിലാക്കിയാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങാതെ കൂടുതൽ ഉൾവനത്തിലേക്ക് മാറാൻ സാധ്യതയും ദൗത്യസംഘം മുന്നിൽ കാണുന്നുണ്ട്.

ഒൻപത് വർഷങ്ങൾക്ക് മുൻപ് ‘ചുള്ളിക്കൊമ്പൻ’ എന്ന കാട്ടാനയെ പിടികൂടിയതിന് ശേഷം കണ്ണൂരിൽ നടക്കുന്ന ഏറ്റവും വലിയ ആന ദൗത്യമാണിത്. ആനയെ പിടികൂടാനായി ജൂലൈ അവസാനത്തോടെ ആരംഭിച്ച ദൗത്യത്തിന് ഇപ്പോഴാണ് മയക്കുവെടി വെക്കാനുള്ള ഉത്തരവ് ലഭിച്ചത്. മയക്കുവെടി വെച്ച ശേഷം ആനയെ പാർപ്പിക്കാനായി വയനാട്ടിൽ പ്രത്യേകം ക്രോൾ നിർമിച്ചിട്ടുണ്ട്. ജനവാസമേഖലയിൽ എത്തുന്നതോടെ മയക്കുവെടി വെച്ച് ആനയെ മുത്തങ്ങയിലേക്ക് മാറ്റാനാണ് തയാറെടുപ്പുകൾ നടത്തുന്നത്.

ഭരത്, വിക്രം, ഉണ്ണികൃഷ്ണൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് ഈ ദൗത്യത്തിനായി ആറളം വന്യജീവി സങ്കേതത്തിൽ എത്തിച്ചിരിക്കുന്നത്. ഇതിൽ നാലുപേരുടെ ജീവനെടുത്ത വിക്രമും രണ്ടുപേരുടെ ജീവനെടുത്ത ഭരതും ഒരുകാലത്ത് വയനാടിനെ വിറപ്പിച്ച കാട്ടാനകളായിരുന്നു. പിന്നീട് ഇവയെ പിടിച്ച് മുത്തങ്ങയിൽ എത്തിച്ചാണ് കുങ്കിയാനകളാക്കി മാറ്റിയത്.

ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

 

BREAKING NEWS
പിണങ്ങി പിരിഞ്ഞവർ കൈകോർക്കുന്നു? ബിജെപി–അകാലിദൾ സഖ്യസാധ്യത വീണ്ടും സജീവം; അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ രാഷ്ട്രീയ ചർച്ചകൾ; പഞ്ചാബിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുമോ?
23 Oct 2026
BREAKING NEWS
മുഖത്തും ചുണ്ടുകളിലും ഗുരുതര പൊള്ളൽ; സംസാരിക്കാനും ബുദ്ധിമുട്ടെന്ന് റിപ്പോർട്ട്; മുജ്തബ ഖമനേയിയുടെ ആരോഗ്യനിലയിൽ ദുരൂഹത തുടരുന്നു
23 Oct 2026
BREAKING NEWS
‘ ഗവർണറുടേത് കടന്നകൈ; കേരളത്തിൽ എല്ലാവരും വെജിറ്റേറിയനാകണമെന്ന തീട്ടൂരം വേണ്ട; സംഘപരിവാർ കാവി അജണ്ട; ഭക്ഷണസ്വാതന്ത്ര്യത്തിൽ കൈകടത്തരുത് ‘ ; കെ.സി. വേണുഗോപാൽ
23 Oct 2026
BREAKING NEWS
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, തിന്നാത്തവരെ നിയമം സംരക്ഷിക്കും, അന്വേഷണം നടക്കട്ടെ, സത്യങ്ങള്‍ പുറത്തുവരട്ടെ, ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനില്ല, ഒരറുതി വേണം, അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ മുഹമ്മദ് ഷമ്മാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാം, പരിഹാസവുമായി പി പി ദിവ്യ
23 Oct 2026