തിരുവനന്തപുരം: സംസ്ഥാനത്തു 38 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ യുഡിഎഫിനുതന്നെ മുന്നേറ്റം. ഇതുവരെയുള്ള ഫലസൂചനകൾ നോക്കിയാൽ യുഡിഎഫ് –18, എൽഡിഎഫ്–15, എൻഡിഎ–3 എന്നിങ്ങനെയാണ് സീറ്റ് നില.
അതേസമയം 38 തദ്ദേശ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഇടുക്കി മുട്ടം പഞ്ചായത്തിൽ 9–ാം വാർഡിൽ യുഡിഎഫിനാണ് വിജയം. ചാലക്കുടി നഗരസഭ യുഡിഎഫ് നിലനിർത്തി. മലപ്പുറം വേങ്ങരയിൽ ലീഗ് സ്ഥാനാർഥി വിജയിച്ചു. ഇടുക്കിയിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. കോലഞ്ചേരി ഈസ്റ്റിൽ 20- 20 സ്ഥാനാർഥി വിജയിച്ചു. ദീനാമ്മ ജേക്കബ് 96 വോട്ടിനാണ് വിജയിച്ചത്.
കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലെയും മട്ടന്നൂർ, ചിറ്റൂർ–തത്തമംഗലം, ചാലക്കുടി നഗരസഭകളിലെയും ഓരോ വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ, 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 പഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ഫലം www.sec.kerala.gov.in വെബ്സൈറ്റിലെ TRENDൽ ലഭിക്കും.






