BREAKING NEWS

കാറിൽ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും; ജീപ്പ് കുറുകെയിട്ട് വാഹനം തടഞ്ഞപ്പോൾ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം; നാലംഗ സംഘം പിടിയിൽ

· · 1 min read
Share: Copied!

പത്തനംതിട്ട: കലഞ്ഞൂരിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി നാലംഗ സംഘം പിടിയിൽ. പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചതായും പൊലീസ് അറിയിച്ചു.

അടൂർ പഴകുളം സ്വദേശി ലൈജു, നൂറനാട് സ്വദേശികളായ ശ്യാം, അരുൺ, കിരൺ എന്നിവരാണ് പിടിയിലായത്. ജില്ലാ ഡാൻസാഫ് ടീമിന്റെയും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമിന്റെയും നേതൃത്വത്തിൽ കൂടൽ പൊലീസുമായി ചേർന്നാണ് നടപടി.

കലഞ്ഞൂർ കരിച്ചന്നൂരിലെ ലൈജുവിന്റെ വാടകവീട്ടിൽനിന്ന് കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ കാറിൽ കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം പ്രതികളെ പിന്തുടരുകയായിരുന്നു. കലഞ്ഞൂർ വലിയ പള്ളിക്ക് സമീപം പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന് കുറുകെ പൊലീസ് ജീപ്പ് നിർത്തി വാഹനം തടഞ്ഞപ്പോഴാണ് സംഘം പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചത്. തുടർന്ന് നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാറിൽനിന്ന് 400 ഗ്രാം കഞ്ചാവ്, 13.508 ഗ്രാം എംഡിഎംഎ, 2.303 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ ഒരു മാസത്തോളമായി സംഘം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രധാന പ്രതിയായ ലൈജുവിനെതിരെ നിരവധി മയക്കുമരുന്ന് കേസുകളും കാപ്പ കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലും ആന്ധ്രപ്രദേശിലുമായി രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഘത്തിലെ മറ്റ് അംഗങ്ങൾക്കെതിരെയും നിരവധി മയക്കുമരുന്ന് കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

BREAKING NEWS
നഗ്നചിത്രങ്ങൾക്കു പകരം പാക്കിസ്ഥാന് നൽകിയത് രാജ്യത്തിന്റെ അതീവ രഹസ്യവിവരങ്ങൾ, യുദ്ധപദ്ധതിയടക്കമുള്ളവ!!സഹപ്രവർത്തകരുടെ ഫോണുകളിൽ ചാരസോഫ്റ്റ്‌വെയർ സ്ഥാപിച്ചു, മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടന്ന സൈനികാഭ്യാസത്തെ വിവരങ്ങൾ, രഹസ്യ ഡ്രോൺ യൂണിറ്റിന്റെ വിവരങ്ങൾ, 3,008 സന്ദേശങ്ങൾ, 65 ചിത്രങ്ങൾ...കൈമാറി - വ്യോമ...
13 Nov 2026
BREAKING NEWS
'ശത്രുക്കളെ ഇല്ലാതാക്കാൻ ബോംബിട്ടുകൊല്ലുകയോ, ആളെവിട്ട് തല്ലിക്കുകയോ, വെടിവച്ചുകൊല്ലുകയോ അല്ല വേണ്ടത്, അവരെ നശിപ്പിക്കാൻ ഞാൻ ചെറിയ വിദ്യ പ്രയോഗിക്കാറുണ്ട്'...
13 Nov 2026
BREAKING NEWS
'വൻ അഴിമതി നടത്തി; നിങ്ങൾ ആരെങ്കിലും നിയമസഭയിൽ അംഗമായി ഇരിക്കുകയാണെങ്കിൽ അവിടെ ഇരിക്കുന്ന പിണറായിക്ക് എഴുന്നേറ്റ് അടി വെച്ചുകൊടുത്തേനെ';വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ
13 Nov 2026
BREAKING NEWS
കോഴിക്കോട് ആരാമ്പ്രത്ത് വൻ കഞ്ചാവ് വേട്ട; 4 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി കുന്ദമം​ഗലം പോലീസ് നടത്തിയ പരിശോധനയിലാണ് വലയിലായത്
13 Nov 2026